»   » ഒടുവില്‍ ജയരാജിന്‌ മമ്മൂട്ടിയുടെ ഡേറ്റ്‌

ഒടുവില്‍ ജയരാജിന്‌ മമ്മൂട്ടിയുടെ ഡേറ്റ്‌

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കണമെന്ന സംവിധായകന്‍ ജയരാജിന്റെ നീണ്ട കാത്തിരിപ്പിന്‌ വിരാമമാകുന്നു. സംവിധായകന്‍ രഞ്‌ജിത്ത്‌ രചിയ്‌ക്കുന്ന തിരക്കഥയില്‍ മമ്മൂട്ടി അഭിനയിക്കാന്‍ സമ്മതം മൂളിയതോടെയാണ്‌ ജയരാജിന്റെ കാത്തിരിപ്പിന്‌ അന്ത്യമാകുന്നത്‌.

ഒരേ സമയം സമാന്തര-വാണിജ്യ സിനിമകളിലൂടെ ശ്രദ്ധേയനായ ജയരാജ്‌ മമ്മൂട്ടിയുമായി ഒന്നിയ്‌ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ഒരിയ്‌ക്കല്‍ അണിയം എന്ന പേരില്‍ മമ്മൂട്ടിയ്‌ക്ക്‌ വേണ്ടി തിരക്കഥ വരെ ഒരുങ്ങിയെങ്കിലും പല കാരണങ്ങള്‍ കൊണ്ട്‌ അന്ന്‌ ആ പദ്ധതി മുടങ്ങുകയായിരുന്നു.

ഒരു വൃദ്ധന്റെ വേഷമായിരുന്നു മമ്മൂട്ടിയ്‌ക്ക്‌ ചിത്രത്തിലുണ്ടായിരുന്നത്‌. ഏറെ അഭിനയ സാധ്യതകളുള്ള അണിയം മുടങ്ങിപ്പോയത്‌ ചലച്ചിത്ര പ്രേമികളെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു.
ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജയരാജ്‌ കരിയറില്‍ വമ്പന്‍ പ്രതിസന്ധികള്‍ അഭിമുഖിരിയ്‌ക്കുന്ന കാലഘട്ടത്തിലാണ്‌ മമ്മൂട്ടി ചിത്രത്തിനുള്ള്‌ ഡേറ്റ്‌ ലഭിച്ചിരിയ്‌ക്കുന്നത്‌.


രഞ്‌ജിത്ത്‌ തിരക്കഥയെഴുതുന്ന മമ്മൂട്ടി-ജയരാജ്‌ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയുടെ കാള്‍ ഷീറ്റിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമായതിന്‌ ശേഷം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ്‌ കരുതപ്പെടുന്നത്‌.

മലയാള സിനിമയില്‍ ജയരാജ്‌ അരങ്ങേറ്റം കുറിച്ചത്‌ ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്‌തു കൊണ്ടായിരുന്നു. രഞ്‌ജിത്തിന്റെ തന്നെ തിരക്കഥയില്‍ 1993ല്‍ പുറത്തിറങ്ങിയ ജോണി വാക്കറായിരുന്നു ചിത്രം. തിരക്കഥാ രചനയിലുള്ള രഞ്‌ജിത്തിന്റെ ആദ്യകാല പാളിച്ചകള്‍ മുഴച്ചു നിന്ന ജോണിവാക്കറിന്‌ വമ്പന്‍ തുടക്കം ലഭിച്ചെങ്കിലും ലോങ്‌ റണ്ണില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ സാങ്കേതിക മികവ്‌ ഏറെ പ്രശംസിയ്‌ക്കപ്പെട്ടിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam