»   » പിഗ്മാനായി ജയസൂര്യ

പിഗ്മാനായി ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam
Jayasurya
ഏറെ നിരൂപകശ്രദ്ധ നേടിയ തകരച്ചെണ്ടയുടെ സംവിധായകന്‍ അവിര റബേക്കയുടെ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നു. ഏറെ സവിശേഷതകളുള്ള പിഗ്മാന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് ശേഷം നല്ലൊരു ജോലിയ്ക്ക് ശ്രമിയ്ക്കുന്ന യുവാവ് പന്നിവളര്‍ത്തല്‍ ഫാമില്‍ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാവുക. അത്തരമൊരു കഥാപാത്രത്തെയാണ് പിഗ്മാന്‍ എന്നുതന്നെ പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിയ്ക്കുന്നത്.

ദേശീയപുരസ്‌കാരം നേടിയ പുലിജന്മത്തിന്റെ തിരക്കഥ രചിച്ച എന്‍ പ്രഭാകരനാണ് പിഗ്മാന്റെ തിരനാടകമൊരുക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ശിക്കാര്‍ നിര്‍മിച്ച ശ്രീരാജ് ഫിലിംസിന്റെ ബാനറില്‍ ടിആര്‍ ശ്രീരാജ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ പ്രദീപ് നായരാണ് കൈകാര്യം ചെയ്യുന്നത്.

English summary
After donning some interesting roles in 2010, young star Jayasuriya will be in role of 'Pigman' in his new film titled the same.This time he will obey the calls of Avira Rebecca, a state award winner for his movie 'Thakarachenda

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam