»   » ജൂനിയര്‍ മാന്‍ഡ്രേക്കിനും രണ്ടാംഭാഗമൊരുങ്ങുന്നു

ജൂനിയര്‍ മാന്‍ഡ്രേക്കിനും രണ്ടാംഭാഗമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Jagdeesh
തുടരന്‍ സിനിമകളുടെ കൂട്ടത്തിലേക്ക്‌ ഒന്നു കൂടി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജഗദീഷിനെ നായകനാക്കി അലി അക്‌ബര്‍ സംവിധാനം ചെയ്‌ത ജൂനിയര്‍ മാന്‍ഡ്രേക്കിനാണ്‌ രണ്ടാം ഭാഗമൊരുങ്ങുന്നത്‌. രണ്ടാം ഭാഗത്തിന്‌ സീനിയര്‍ മാന്‍ഡ്രേക്ക്‌ എന്ന്‌ പേരിടാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

എം ആന്‍ഡ്‌ എസ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മ്മിയക്കുന്ന സീനിയര്‍ മാന്‍ഡ്രേക്കില്‍ ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയായിരിക്കും അഭിനയിക്കുക.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ജഗതി, ജഗദീഷ്‌, ഇന്ദ്രന്‍സ്‌, മാമുക്കോയ, കല്‍പന തുടങ്ങിയവര്‍ക്കൊപ്പം പുതുതലമുറയിലെ ഹാസ്യരാജാക്കന്‍മാരായ സുരാജ്‌ വെഞ്ഞാറമ്മൂട്‌, സലീം കുമാര്‍, ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി, കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യസാമ്രാട്ടുകളും ഒന്നിയ്‌ക്കുന്ന സീനിയര്‍ മാന്‍ഡ്രേക്ക്‌ ഒരു അടിപൊളി കോമഡി ചിത്രം തന്നെയായിരിക്കുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam