»   » കാര്‍ത്തികയുടെ കല്യാണം 18ന്‌

കാര്‍ത്തികയുടെ കല്യാണം 18ന്‌

Subscribe to Filmibeat Malayalam

അങ്ങനെ അവസാനം കാര്‍ത്തികയും കല്യാണം കഴിയ്‌ക്കുന്നു. ഇനി ആരാ അടുത്തതെന്നും ചോദിച്ചാണ്‌ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്‌. ഗോപിക, കാവ്യ, അങ്ങനെ മുന്‍നിര നായികമാരെല്ലാം കല്യാണം കഴിഞ്ഞ്‌ വീടുകളില്‍ ഒതുങ്ങി. മീരാ ജാസ്‌മിനെയാണെങ്കില്‍ മലയാളത്തില്‍ കാണാനേയില്ല.

അഭിനയത്തിനായി ജീവിതം സമര്‍പ്പിക്കുന്നതൊന്നും അത്ര എളുപ്പമുള്ള പണിയല്ലെന്ന്‌ ഇന്നത്തെ നായികമാര്‍ക്കറിയാം. അതുകൊണ്ടുതന്നെ കൃത്യം വിവാഹപ്രായമാകുമ്പോള്‍ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ അവര്‍ വിവാഹജീവിതത്തിലേയ്‌ക്ക്‌ കടക്കുന്നു.

പലരും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കേരളംതന്നെ വിട്ടുപോകുന്നു. മലയാളത്തില്‍ അരങ്ങേറി തമിഴിലും കഴിവുതെളിയിച്ച കാര്‍ത്തികയും വിവാഹത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു. മെയ്‌ 18നാണ്‌ കാര്‍ത്തികയുടെ വിവാഹം. മിഷിഗണിലെ ബ്ലൂ മോണ്ട്‌ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ മെറിന്‍ മാത്യുവാണ്‌ കാര്‍ത്തികയുടെ വരന്‍.

തേവലക്കര സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വച്ചാണ്‌ വിവാഹം നടക്കുക. യഥാര്‍ത്ഥത്തില്‍ ലിഡിയ എന്ന കാര്‍ത്തികയുടേത്‌ ഒരു പ്രണയവിവാഹം തന്നെയാണ്‌. പരിചയപ്പെട്ട്‌ സുഹൃത്തുക്കളായ ഇവര്‍ പിന്നീട്‌ പ്രണയത്തിലാവുകയായിരുന്നുവത്രേ.

വിവാഹം കഴിഞ്ഞ്‌ മൂന്നുമാസത്തിന്‌ ശേഷമേ കാര്‍ത്തിക മെറിന്റെ അടുത്തേയ്‌ക്ക്‌ പറക്കുകയുള്ളു നൂറ്റുക്കു നൂറു, പാലൈവനച്ചോലൈ എന്നീ തമിഴ്‌ ചിത്രങ്ങളുടെ ജോലി ബാക്കി നില്‍ക്കുന്നതിനാലാണിത്‌.

വിനയന്‍ സംവിധാനം ചെയ്‌ത ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ്‌ കാര്‍ത്തിക അഭിനയരംഗത്തെത്തിയത്‌. മീശമാധവന്‍ ഉള്‍പ്പെടെ പതിനഞ്ചോളം ചിത്രങ്ങളില്‍ മോശമല്ലാത്ത വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. ശരത്‌ കുമാറിന്റെ നായികയായിട്ടായിരുന്നു തമിഴില്‍ കാര്‍ത്തികയുടെ അരങ്ങേറ്റം.

അവിടെ അല്‍പസ്വല്‌പം ഗ്ലാമര്‍ പ്രദര്‍ശനത്തിനും കാര്‍ത്തിക തയ്യാറായിരുന്നു. അഞ്ചോളം തമിഴ്‌ ചിത്രങ്ങളില്‍ കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്‌. വിവാഹം നിശ്ചയിച്ചുകഴിഞ്ഞ്‌ താന്‍ ആദ്യം വിളിച്ചത്‌ സംവിധായകന്‍ വിനയനെയാണെന്നും അദ്ദേഹമാണ്‌ സിനിമയില്‍ തന്റെ ഗോഡ്‌ഫാദര്‍ എന്നും കാര്‍ത്തിക പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam