»   » വെടിക്കെട്ട് തീരുന്നില്ല; കിങ്-കമ്മീഷണര്‍ വീണ്ടും?

വെടിക്കെട്ട് തീരുന്നില്ല; കിങ്-കമ്മീഷണര്‍ വീണ്ടും?

Posted By:
Subscribe to Filmibeat Malayalam
King-Commissioner
വിജയകരമായി ദൗത്യം അവസാനിപ്പിച്ച ജോസഫ് അലക്‌സ് ഭരത് ചന്ദ്രനും പുതിയൊരു അസൈന്‍മെന്റ് നല്‍കുന്ന രംഗത്തോടെയാണ് കിങ് ആന്റ് കമ്മീഷണര്‍ അവസാനിയ്ക്കുന്നത്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിയ്ക്കുന്നതെങ്കിലും തങ്ങളുടെ ഫയര്‍ ബ്രാന്‍ഡുകളെ വെറുതെ വിടാന്‍ ഷാജിയ്ക്കും രഞ്ജിയ്ക്കും താത്പര്യമില്ലത്രേ.

അതേ ഓപ്പറേഷന്‍ ഡിയെന്ന ദൗത്യം ഏറ്റെടുത്ത് രാജാവും പൊലീസും വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ ഡിയെന്ന തന്നെയായിരിക്കും ഈ സിനിമയുടെ പേരെന്നും സൂചനകളുണ്ട്.

ആദ്യവരവില്‍ കേരളമെന്ന ഇട്ടാവട്ടത്തിലും പിന്നീട് ഇന്ദ്രപ്രസ്ഥത്തിലും തകര്‍ത്താടിയ ഈ ഓഫീസര്‍മാര്‍ ഇനി രാജ്യത്തിന് പുറത്തുള്ളൊരു മിഷനാണ് ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിനെ തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് ഇവരെ ഏല്‍പ്പിയ്ക്കുന്നത്. മോളിവുഡ് ഇതുവരെ കാണാത്ത രീതിയിലൊരു മാഫിയ ചിത്രമായിരിക്കും ഇതെന്നും അറിയുന്നു.

വന്‍ ഇനീഷ്യല്‍ നേടിയെങ്കിലും കിങ്-കമ്മീഷണറുടെ ബോക്‌സ് ഓഫീസ് ഭാവി ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ല. പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന സിംഹാസത്തിന് ശേഷം ഡി ഓപ്പറേഷന്‍ സംഭവിയ്ക്കുമെന്നാണ് സംസാരം.

English summary
Barely a week after Shaji Kailas’ new film ‘The King and the Commissioner’ has graced the theatres, news has streamed in that the director along with the script writer Renji Panicker has plans of bringing the iconic characters together again in a new film that has been tentatively titled ‘Operation D’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X