»   »  പുതിയ ഗുലുമാലുകളുമായി ചാക്കോച്ചനും ജയസൂര്യയും

പുതിയ ഗുലുമാലുകളുമായി ചാക്കോച്ചനും ജയസൂര്യയും

Posted By:
Subscribe to Filmibeat Malayalam
Kunchakko Boban and Jayasuriya
പുതിയ ഗുലുമാലുകളുമായി കുഞ്ചാക്കോ ബോബന്‍-ജയസൂര്യ ടീം വീണ്ടുമൊന്നിയ്ക്കുന്നു. റാഫി മെക്കാര്‍ട്ടിന്‍മാരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ടിവിന്‍ സംവിധാനം ചെയ്യുന്ന ക്രാക്ക്ജാക്കിന് വേണ്ടിയാണ് ഈ യുവതാരങ്ങള്‍ വീണ്ടുമൊന്നിയ്ക്കുന്നത്.

ഷാഫിയുടെ കഥയില്‍ ജെ പള്ളാശേരിയാണ് ക്രാക്ക്ജാക്കിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാവും. ഇവര്‍ ആരൊക്കെയാണെന്ന കാര്യം പിന്നീട് തീരുമാനിയ്ക്കും.

ലോലിപോപ്പിന് ശേഷം ജയസൂര്യയും കുഞ്ചാക്കോയും ഒന്നിച്ച ഗുലുമാല്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു. ഈ കൂട്ടുകെട്ടിന്റെ തന്നെ ഏറ്റവും പുതിയ ചിത്രമായ 3 കിങ്‌സ് അടുത്തയാഴ്ച തിയറ്ററുകളിലെത്തും.

English summary
After the hit movies like 'Gulumaal' and 'Lollipop' where Kunchakko Boban and Jayasuriya were seen fighting between each other, the stars will be seen in the same mould in the new movie titled as 'Crackjack

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam