»   » എല്‍സമ്മ എന്ന ആണ്‍കുട്ടിയുമായി ലാല്‍ ജോസ്

എല്‍സമ്മ എന്ന ആണ്‍കുട്ടിയുമായി ലാല്‍ ജോസ്

Posted By:
Subscribe to Filmibeat Malayalam
Laljose
മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലാല്‍ ജോസ് തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു.

എല്‍സമ്മ എന്ന ആണ്‍കുട്ടി - ടൈറ്റിലില്‍ തന്നെ ആകാംക്ഷ ഒളിപ്പിച്ചുവെച്ചൊരു പേരാണ് പുതിയ ചിത്രത്തിനായി സംവിധായകന്‍ കണ്ടെത്തിയിരിക്കുന്നത്. പേരിലെ വ്യത്യസ്ത കൊണ്ടു തന്നെ ഈ പ്രൊജക്ട് ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ലാല്‍ ജോസ് ചിത്രത്തിലെ പ്രധാനികള്‍. ചിത്രത്തിലെ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്. ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ലാല്‍ജോസ്-ദിലീപ് ചിത്രമായ മുല്ലയ്ക്ക് വേണ്ടി തിരക്കഥ രചിച്ച സിന്ധു രാജ് തന്നെയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ തിരക്കഥ ഒരുക്കുന്നത്. രാജാമണിയാണ് സംഗീതം.

മെയ് 15ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ലാല്‍ജോസ് തീരുമാനിച്ചിരിയ്ക്കുന്നത്. മുല്ലയും നീലത്താമരയും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത സാഹചര്യത്തില്‍ ഒരു ഹിറ്റ് ലക്ഷ്യമിട്ടാണ് ലാല്‍ ജോസ് പുതിയ ചിത്രം ഒരുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam