»   » രംഗബോധമില്ലാതെ വന്നെത്തിയ മരണം

രംഗബോധമില്ലാതെ വന്നെത്തിയ മരണം

Posted By:
Subscribe to Filmibeat Malayalam
Lohitha Das
രംഗബോധമില്ലാതെ വന്നെത്തിയ മരണം ലോഹിയെ കൂട്ടിക്കൊണ്ടു പോയതിന്റെ ഞെട്ടലിലാണ്‌ സിനിമാ ലോകം. ഇനിയും ഒരുപാട്‌ കാമ്പുള്ള സിനിമകള്‍ ആ പ്രതിഭയില്‍ നിന്നും മലയാള ചലച്ചിത്ര ലോകം പ്രതീക്ഷിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിരക്കഥാക്കൃത്തില്‍ നിന്നും സംവിധായകനിലേക്ക്‌ ലോഹി ചുവട്‌ മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ പഴയ കരുത്ത്‌ ചോര്‍ന്നു പോയോ എന്ന്‌ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം സംവിധായകന്റെ കുപ്പായമണിഞ്ഞ ചില ചിത്രങ്ങള്‍ വേണ്ടത്ര സാമ്പത്തിക വിജയം നേടാഞ്ഞതാണ്‌ ഇതിന്‌ കാരണമായത്‌. എന്നാല്‍ ഇത്തരം ആക്ഷേപങ്ങള്‍ക്കൊക്കെ ലോഹി തന്നെ ശക്തമായി മറുപടി നല്‌കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു പത്രത്തിന്‌ നല്‌കിയ അഭിമുഖത്തില്‍ ലോഹി പറഞ്ഞതിങ്ങനെയായിരുന്നു. എന്റെ സ്റ്റോക്ക്‌ തീര്‍ന്നതാണോ എന്ന്‌ ചോദിയ്‌ക്കുന്നുവരുണ്ടാകാം. എന്നാല്‍ ചുരുങ്ങിയത്‌ 25 കഥകളെങ്കിലും ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. ഓരോന്നും ഒരു കല്ലാണ്‌. ചെത്തി മിനുക്കിയെടുത്താല്‍ മാത്രം മതി.
പക്ഷേ അതിനൊന്നും ഓര്‍ക്കാപ്പുറത്തെത്തിയ മരണം അദ്ദേഹത്തെ അനുവദിച്ചില്ല.

നിവേദ്യത്തിന്‌ ശേഷം സിനിമയില്‍ മനപൂര്‍വം ചെറിയൊരിടവേള സൃഷ്‌ടിച്ച ഈ കലാകാരന്‍ ശക്തമായൊരു തിരിച്ചുവരവിന്‌ കരുത്താര്‍ജ്ജിയ്‌ക്കുകായിരുന്നു. തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ പകര്‍ന്നാടിയ മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കും ജയറാമിനുമൊക്കെ അദ്ദേഹം മനസ്സില്‍ പാത്രസൃഷ്ടികള്‍ നടത്തിയിരുന്നു.

അടുത്ത പേജില്‍

ഇനിയും പിറക്കാത്ത ഭീഷ്മര്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam