»   » ഇനിയും പിറക്കാത്ത ഭീഷ്മരും കുഞ്ചന്‍ നന്പ്യാരും

ഇനിയും പിറക്കാത്ത ഭീഷ്മരും കുഞ്ചന്‍ നന്പ്യാരും

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിനെ മുന്നില്‍ക്കണ്ടെഴുതിയ ഭീഷ്‌മരുടെ കടലാസ്‌ ജോലികള്‍ പൂര്‍ത്തിയാവുകയും ചെയ്‌തിരുന്നു. ഒന്നര വര്‍ഷം മുമ്പ്‌ തുടങ്ങിയ ഭീഷ്‌മരുടെ തിരക്കഥാ രചന മരണത്തിനും ഒരാഴ്‌ച മുമ്പ്‌ ലക്കിടിയിലുള്ള വസതിയില്‍ വെച്ചാണ്‌ അദ്ദേഹം പൂര്‍ത്തിയാക്കിയത്‌.
ഏറെക്കാലം തന്നെ ഭീഷ്‌മര്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ആദ്യം മമ്മൂട്ടിയെ നായകനാക്കിയാണ്‌ ഭീഷ്‌മര്‍ ചെയ്യാനിരുന്നത്‌.

കന്മദത്തിന്‌ ശേഷം ലോഹി സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം ചില കാരണങ്ങളാല്‍ നടന്നില്ല. പിന്നീട്‌ ഇത്‌ സിബിയ്‌ക്കു വേണ്ടി ലാലിനെ നായകനാക്കി ഭീഷ്‌മര്‍ ചെയ്യാനും ആലോചിച്ചു. ഒടുവില്‍ ലാലിനെ നായകനാക്കി ലോഹി തന്നെ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ജോണി സാഗരിക നിര്‍മ്മിയ്‌ക്കാമെന്നേറ്റിരുന്ന ചിത്രത്തില്‍ തമിഴ്‌ നടന്‍ നാസറിനെ മോഹന്‍ലാലിന്റെ പിതാവിന്റെ റോളിലേക്ക്‌ പരിഗണിച്ചിരുന്നു.

ഹാസ്യസാമ്രാട്ടായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥയും വെള്ളിത്തിരയിലെത്തിയ്‌ക്കാന്‍ ലോഹി ഏറെ മോഹിച്ചിരുന്നു. ഈ കഥാപാത്രത്തിന്‌ ആദ്യം ലാലിനെയും പിന്നെ ജഗതിയെയും പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ജയറാമിനെ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പെ തന്നെ ഈ മോഹം ലോഹിയുടെ ഉള്ളില്‍ ഉണ്ടായിരുന്നു. ഇതിന്‌ വേണ്ടി ഏറെ പഠനങ്ങളും അദ്ദേഹം നടത്തി. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട്‌ പദ്ധതി നീണ്ടു പോവുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബനധപ്പെട്ട്‌ 'ചെമ്പട്ട്‌' എന്ന ചിത്രവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇതിന്റെ ചില ജോലികള്‍ തുടങ്ങിവെയ്ക്കുകയും ചെയ്തിരുന്നു. തന്റെ ഭാഗ്യമെന്ന്‌ ലോഹി വിശ്വസിച്ചിരുന്ന മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയും അദ്ദേഹം ആലോചിച്ചിരുന്നു. ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന്‌ മമ്മൂട്ടി തന്നെയാണ്‌ വെളിപ്പെടുത്തയത്‌.

എന്തായാലും ലോഹിയുടെ അപ്രതീക്ഷിത വേര്‍പാടോടെ സൃഷ്ടിയുടെ ഏതൊക്കെയോ ഘട്ടങ്ങള്‍ പിന്നിട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ കൂടിയാണ്‌ നമുക്ക് നഷ്ടമാകുന്നത്.

മുന്‍ പേജില്‍
രംഗബോധമില്ലാതെ വന്നെത്തിയ മരണം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam