»   » മമ്മൂട്ടി യൂണിയനുകളുടെ ആരാച്ചാര്‍

മമ്മൂട്ടി യൂണിയനുകളുടെ ആരാച്ചാര്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ചലച്ചിത്ര രംഗത്തെ ട്രേഡ്‌ യൂണിയനുകളുടെ അന്തകനായി മമ്മൂട്ടി മാറിയെന്ന്‌ മാക്ട ഫെഡറേഷന്‍ പ്രസിഡന്റ്‌ വിനയന്‍.

മാക്ടയെ തകര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളുടെ സഹായത്തോടെ ഒരു വിഭാഗം നിര്‍മാതാക്കളും സംവിധായകരും നടത്തുന്ന ശ്രമങ്ങള്‍ സാമാന്യ മര്യാദകളും തൊഴില്‍ നിയമങ്ങളും ലംഘിയ്‌ക്കുന്ന അവസ്ഥയിലേക്ക്‌ മാറിക്കഴിഞ്ഞു. ഷൂട്ടിംഗ്‌ സെറ്റുകളില്‍ യൂണിയന്‍ നേതാക്കളെ തിരഞ്ഞു പിടിച്ചു പുറത്താക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ മമ്മൂട്ടിയാണെന്നും വിനയന്‍ കുറ്റപ്പെടുത്തി.

മലയാളത്തില്‍ ആദ്യമായി റിലയന്‍സ്‌ നിര്‍മിയ്‌ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ്‌ നായകന്‍. ട്രേഡ്‌ യൂണിയനുകളെ അനുവദിയ്‌ക്കില്ലെന്നാണ്‌ റിലയന്‍സിന്റെ കരാറിലെ ഒരു വ്യവസ്ഥ. ഈ നിബന്ധന അംഗീകരിയ്‌ക്കരുതെന്ന്‌ മാക്ട മമ്മൂട്ടിയോട്‌ ആവശ്യപ്പെട്ടെങ്കിലും ഇടത്‌ സഹയാത്രികനും വിപ്ലവകാരിയുമായ മമ്മൂട്ടി അതിന്‌ തയാറായില്ലെന്നും വിനയന്‍ ആരോപിക്കുന്നു.

ഡ്രൈവറും ലൈറ്റ്‌ ബോയിയും ട്രോളി ഓപ്പറേറ്ററും ഉള്‍പ്പെടെയുള്ള സാധാ തൊഴിലാളികളെ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയ്‌പ്പിയ്‌ക്കുന്ന വില കുറഞ്ഞ നടപടിയാണ്‌ സൂപ്പര്‍ താരങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌.

സൂപ്പര്‍ താരങ്ങളുടെ ഈ നീക്കത്തിന്‌ തടയിടണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, സാംസ്‌ക്കാരിക മന്ത്രി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‌കിയിട്ടുണ്ട്‌. രണ്ടാഴ്‌ചയ്‌ക്കകം ഇക്കാര്യത്തില്‍ പരിഹാരം കാണാമെന്നാണ്‌ മന്ത്രി ബേബിയുടെ വാക്ക്‌ നല്‌കിയിരിക്കുന്നത്‌. ഇത്‌ നടന്നില്ലെങ്കില്‍ കേരളത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗും നടത്താന്‍ സമ്മതിക്കില്ലെന്ന്‌ വിനയന്‍ മുന്നറിയിപ്പ്‌ നല്‌കി.

മാക്ടയ്‌ക്കെതിരായി സംവിധായകന്‍ സിദ്ദിഖിന്റെയും ജോഷിയുടെയുമൊക്കെ നേതൃത്വത്തില്‍ രൂപീകരിയ്‌ക്കപ്പെട്ട ഫെഫ്‌കയ്‌ക്ക്‌ സൂപ്പര്‍ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ്‌ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ തിരിയാന്‍ വിനയനെ പ്രേരിപ്പിച്ചിരിയ്‌ക്കുന്നതെന്നാണ്‌ കരുതപ്പെടുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam