»   » ഇരട്ടകളായി നദിയയും മമ്മൂട്ടിയും

ഇരട്ടകളായി നദിയയും മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam
Nadiya and Mammootty
മമ്മൂട്ടിയും നദിയയും വീണ്ടുമെത്തുന്നു. ഡബിള്‍സ് എന്ന ചിത്രത്തില്‍ ഇരട്ട സഹോദരങ്ങളായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.

ഒക്ടോബറില്‍ ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഗിരി, ഗൗരി എന്നീ കഥാപാത്രങ്ങള്‍ക്കാണ് മമ്മൂട്ടിയും നാദിയയും ജീവന്‍ നല്‍കുക.

നവാഗതനായ സോഹല്‍ സിനുലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. സച്ചി-സേതു ടീമിന്റേതാണ് തിരക്കഥ. ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും അതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുക.

സന്തോഷ് സുബ്രഹ്മണ്യം എന്ന തമിഴ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ജയിംസ് വസന്തനാണ് ഡബിള്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഡ്രീംസ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ കെ നാരായണദാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2011 ജനുവരി 26ന് ഡബിള്‍സ് പ്രദര്‍ശനത്തിനെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam