»   » കാരുണ്യപാതയില്‍ മമ്മൂട്ടിയുടെ വഴിയേ ലാലും

കാരുണ്യപാതയില്‍ മമ്മൂട്ടിയുടെ വഴിയേ ലാലും

Posted By:
Subscribe to Filmibeat Malayalam
Mohanlal
മമ്മൂട്ടിയ്ക്ക് പിന്നാലെ മലയാളത്തിന്റെ മറ്റൊരു മെഗാതാരം മോഹന്‍ലാലും ജീവകാരുണ്യരംഗത്ത് സജീവമാകുന്നു. രക്തദാനത്തിന്റെ മഹത്വം ബോധ്യപ്പെടുന്നതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സൂപ്പര്‍താരം പ്രവര്‍ത്തിയ്ക്കുക. ഒരുപാടു പേര്‍ക്ക് ലാലിന്റെ ഈ സ്ദപ്രവൃത്തി ആശ്വാസമാകുമെന്നുറപ്പാണ്.

രക്തദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന ഇന്ത്യന്‍ ബ്ലഡ് ബാങ്ക് സൊസൈറ്റി, ആക്ട് ഫോര്‍ ഹ്യുമാനിറ്റി എന്നീ എന്‍ജിഒകളുമായി ചേര്‍ന്ന് ഇന്ത്യയൊട്ടാകെയുള്ള രക്തദാതാക്കളെ ബന്ധിപ്പിയ്ക്കുന്ന വെബ്‌സൈറ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ലാല്‍ സഹകരിയ്ക്കുക.

രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ ആര്‍ക്കും ഇന്ത്യബ്ലഡ്ബാങ്ക് എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രാജ്യമൊട്ടാകെയുള്ള രക്താദാതാക്കളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമായതിനാല്‍ രക്തം ആവശ്യമുള്ളവര്‍ക്ക് ഈ സൈറ്റിനെ ആശ്രയിക്കാം. ഇങ്ങനെയൊരു വെബ്‌സൈറ്റിനെ പ്രമോട്ട് ചെയ്യുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും ലാല്‍ പറയുന്നു.

തമിഴില്‍ പാര്‍ത്ഥിപനും തെലുങ്കില്‍ സൂപ്പര്‍താരം ചിരഞ്ജീവിയും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ സജീവമാണ്. മലയാളത്തില്‍ ഏറ്റവുമധികം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നടന്‍ മമ്മൂട്ടിയാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ രക്ഷാധികാരിയാണ് മമ്മൂട്ടി. കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കും സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഈ നടന്‍.

English summary
Only on Sunday R Parthiepan conducted a blood donation camp in Chennai. While in Tollywood, its megastar Chiranjeevi is known for regularly holding such events. And now in Mollywood, Mohanlal is doing one such attempt

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam