»   » മോഹന്‍ലാലിന് യുഎഇ ഡ്രൈവിങ് ലൈസന്‍സ്

മോഹന്‍ലാലിന് യുഎഇ ഡ്രൈവിങ് ലൈസന്‍സ്

Posted By:
Subscribe to Filmibeat Malayalam
Mohanlal
നടന്‍ മോഹന്‍ലാലിന് യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. കാസനോവയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കുറച്ചുനാളായി യുഎഇയില്‍ തങ്ങുകയാണ് മോഹന്‍ലാല്‍.

ഇതിനിടെയാണ് യുഎഇ ലൈസന്‍സ് എടുക്കാന്‍ ലാലിന് മോഹം തോന്നിയത്. ഡ്രൈവിങ് ടെസ്റ്റില്‍ ആദ്യശ്രമത്തില്‍ത്തന്നെ ലാല്‍ വിജയിയ്ക്കുകയും ചെയ്തു.

യുഎഇ ലൈസന്‍സ് നേടിയ ലാലിനെ പ്രവാസി മലയാളികള്‍ അഭിനന്ദിച്ചു. ദുബയ് തന്റെ രണ്ടാമത്തെ വീടുപോലെയാണെന്നും അതുകൊണ്ടുകൂടിയാണ് ലൈസന്‍സ് എടുക്കാന്‍ തീരുമാനിച്ചതെന്നും ലാല്‍ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam