»   » പ്രിയന്റെ ലാല്‍ ചിത്രം ഫെബ്രു 15ന് തുടങ്ങും

പ്രിയന്റെ ലാല്‍ ചിത്രം ഫെബ്രു 15ന് തുടങ്ങും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നു. പുതിയ

Mohanlal
ഹിന്ദി ചിത്രമായ തേസിന് ശേഷം പ്രിയന്‍ ഒരുക്കുന്ന മലയാള ചിത്രത്തിലാണ് ലാല്‍ നായകനാവുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ഫെബ്രുവരി 15ന് അബുദാബിയില്‍ ആരംഭിയ്ക്കും.

പ്രിയനും ലാലും ഒന്നിച്ച നാല്‍പതോളം സിനിമകളില്‍ ഭൂരിഭാഗത്തിനും ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ പറയാനുള്ളൂ. ഏഴു വര്‍ഷം മുമ്പ് ഇവര്‍ അവസാനമായി ഒന്നിച്ച കിളിച്ചുണ്ടന്‍ മാമ്പഴത്തിന് പക്ഷേ വിജയചരിത്രം ആവര്‍ത്തിയ്ക്കാനായിരുന്നില്ല.

അതിനിടെ ഹോളിവുഡ് ചിത്രമായ സ്പീഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രിയനൊരുക്കുന്ന തേസിലും മോഹന്‍ലാല്‍ ഒരു ചെറിയ വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. ബ്രിട്ടീഷ് നര്‍കോര്‍ട്ടിക്‌സ് ബ്യൂറോ ഓഫീസറായ ശിവ് മേനോന്‍ എന്ന കഥാപാത്രമാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ബോംബുമായി നിര്‍ത്താതെ മുന്നോട്ടു പോകുന്ന ബസ്സായിരുന്നു സ്പീഡിന്റെ പശ്ചാത്തലമെങ്കില്‍ തേസില്‍ കഥ നടക്കുന്നത് ട്രെയിനിലാണ്. അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, സമീര റെഡ്ഡി, കങ്കണ റാവത്ത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam