»   » കായികലോകത്തെ കഥകളുമായി ട്രാക്ക്

കായികലോകത്തെ കഥകളുമായി ട്രാക്ക്

Posted By:
Subscribe to Filmibeat Malayalam
Mukesh
കെപി വേണു എബ്രഹാം ലിങ്കണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അനാമിക എന്ന ചിത്രത്തിന് ശേഷം കെപിവി ഫിലിംസിന്റെ ബാനറില്‍ ഇവര്‍ സംവിധായനം ചെയ്യന്ന പുതിയ ചിത്രത്തിന് ട്രാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.

കായികരംഗത്ത് എന്നും ശാപമായിരുന്നിട്ടുള്ള ഉത്തേജകമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ഒരു സന്ദേശമാണ് ചിത്രം. ഒപ്പും സമകാലിക കായികരംഗത്ത് നിലനില്‍ക്കുന്ന ഗുണദോഷങ്ങളും ഒരു കുടുംബപശ്ചാത്തലത്തിലൂടെ പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രത്തില്‍.

മുകേഷ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, അംബികാ മോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിദ്ധിഖ് താമരശേരിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. ശ്രീജിത്ത് മഞ്ചേരിയാണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.

വയലാര്‍ ശരത്ചന്ദ്ര വര്‍മ, എം.പി. വേണു എന്നിവരുടെ വരികള്‍ക്ക് നവാഗതനും പ്രശസ്ത സിത്താറിസ്റ്റ് പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനുമായ സുമോദ് ശ്രീധറാണ് ഈണം പകരുന്നത്.

English summary
Senior actors Jagathy Sreekumar and Mukesh to be act with a group of new faces in a new movie Track

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam