»   » സമൂഹവിവാഹത്തിലൂടെ ഒന്നാകാന്‍ നവനീതും രവിയും

സമൂഹവിവാഹത്തിലൂടെ ഒന്നാകാന്‍ നവനീതും രവിയും

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Navneet Kaur
  നടി നവനീത് കൗറിന് സമൂഹവിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം മമ്മൂട്ടിയുടെ നായികയായി ലവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രത്തില്‍ നവനീത് കൗര്‍ അഭിനയിച്ചിട്ടുണ്ട്.

  മഹാരാഷ്ട്രത്തിലെ ബഡ്‌നെറയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ രവി റാണയാണ് നവനീതിന്റെ വരന്‍. 2835 വധൂവരന്മാര്‍ ഒരേ സമയം വിവാഹിതരാകുന്ന വന്‍ സമൂഹവിവാഹത്തിലാണ് രവിയും നവനീതും വിവാഹിതരാകുന്നത്. അമരാവതിയില്‍ ഫെബ്രുവരി 2നാണ് സമൂഹവിവാഹം നടക്കുക.

  മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിലായി 35 സിനിമകളില്‍ നവനീത് അഭിനയിച്ചിട്ടുണ്ട്. യോഗ ഗുരു ബാബാ രാംദേവിന്റെ ശിഷ്യരാണ് നവനീതും രവിയും. മുംബൈയില്‍ സംഘടിപ്പിച്ച ഒറു യോഗ ക്യാമ്പിലാണ് ഇരുവരും ആദ്യമായി കണ്ടത്.

  ആദ്യ ദര്‍ശനത്തില്‍തന്നെ നവനീത് രവി റാണയുടെ മനസില്‍ ഇടം നേടുകയായിരുന്നു. ഇതൊരു പ്രണയ വിവാഹമല്ലെന്നാണ് രവി റാണ പറയുന്നത്. ബാബയാണ് തങ്ങളുടെ വിവാഹത്തിനു മുന്‍കൈയെടുത്തതെന്നും ഇരുവീട്ടുകാരെയും ഇതിനായി നിര്‍ബന്ധിച്ചതെന്നുമാണ് രവി പറയുന്നത്.

  വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് സമൂഹ വിവാഹമെന്ന ആശയം വന്നതെന്നാണ് രവി പറയുന്നത്. നൂറുകണക്കിനു കര്‍ഷക ആത്മഹത്യകളിലൂടെ തകര്‍ന്ന വിഭര്‍ഭ മേഖലയിലെ അമരാവതിയിലാണ് സമൂഹവിവാഹം നടക്കുന്നത്.

  വിവാഹത്തിനു പണം കണ്ടെത്താനാവാത്ത വധൂവരന്മാരുടെ കുടുംബങ്ങള്‍ക്കൊരു കൈത്താങ്ങാകാനാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. രവി റാണയാണ് സമൂഹവിവാഹത്തിന്റെ സംഘാടകന്‍. വിവാഹം ലളിതമായി നടത്താന്‍ മറ്റുള്ളവര്‍ക്കൊരു പ്രേരണയാകണമെന്ന ലക്ഷ്യത്തോടെയാണ് സമൂഹവിവാഹത്തില്‍ മംഗല്യംചാര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചതെന്നാണ് രവി റാണയും നവനീതും പറയുന്നത്.

  900 ബുദ്ധമത വിശ്വാസികള്‍, 600 ഗോത്രവര്‍ഗവിഭാഗക്കാര്‍, 350 മുസ്ലിംകള്‍, 150 വികലാംഗര്‍, 54 അന്ധര്‍ എന്നിവരാണ് ഈ സമൂഹവിവാഹത്തിലൂടെ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

  രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഈ വിവാഹമാമാങ്കത്തിനു 5.5 കോടി രൂപയാണ് ചെലവ്. അഞ്ചു ലക്ഷം വിവാഹ കാര്‍ഡുകളാണ് ഇതിനായി വിതരണം ചെയ്തിരിക്കുന്നത്. ഭാരത് സ്വാഭിമാന്‍, യുവ സ്വാഭിമാന്‍, പതഞ്ചലി യോഗ പീഠ ട്രസ്റ്റ് എന്നിവര്‍ സംയുക്തമായാണ് ഇതിന്റെ ചെലവു വഹിക്കുന്നത്. ഇതോടൊപ്പം മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഹകരണവുമുണ്ട്.

  അമിതാബ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, പ്രിയങ്കാ ചോപ്ര, കങ്കണാ റണൗത്ത്, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളും മഹാരാഷ്ര്ട മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരും പ്രമുഖ രാഷ്ര്ടീയ നേതാക്കളും ഈ സമൂഹവിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് രവി റാണ പറയുന്നത്.

  English summary
  Actress Navneet Kaur will also tie the knot with Independent MLA Ravi Rana on February. They will tie the knot in a biggest community marriage venue. Over 2,800 couples from different communities will tie the knot in Amravati,

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more