»   » നിദ്രയെ തകര്‍ക്കാന്‍ ശ്രമം

നിദ്രയെ തകര്‍ക്കാന്‍ ശ്രമം

Posted By:
Subscribe to Filmibeat Malayalam
Nidra
ഭരതപുത്രന്‍ സിദാര്‍ഥിന്റെ കന്നിസംവിധാന സംരംഭമായ നിദ്രയെ തകര്‍ക്കാന്‍ ശ്രമമെന്ന് ആക്ഷേപം. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിട്ടും ഇനീഷ്യല്‍ പുള്ളില്ലെന്ന കാരണം പറഞ്ഞ് ചിത്രം പത്തോളം തിയറ്ററുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം നടക്കുകയാണ്.ഇതിനെതിരെ സംവിധായകനും നടനുമായ സിദ്ധാര്‍ഥ് രംഗത്തെത്തിക്കഴിഞ്ഞു.

നവാഗതരുടെ ചലച്ചിത്രസ്വ്പനങ്ങളെ തകര്‍ക്കുന്നതാണ് ഈ നീക്കമെന്ന് സിദാര്‍ഥ് വാര്‍ത്താചാനലുകളോട് പറഞ്ഞു. ആദ്യദിനങ്ങളില്‍ കളക്ഷനില്ലെന്ന കാരണം പറഞ്ഞാണ് നിദ്ര തിയറ്ററുകളില്‍ നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ മുന്‍നിര താരങ്ങളില്ലാത്തതിനാല്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ സാവകാശം വേണമെന്ന് സിദ്ധാര്‍ഥ് വിശദീകരിയ്ക്കുന്നു.

പുതുമുഖങ്ങള്‍ നായകകഥാപാത്രങ്ങളായ അനിയത്തിപ്രാവ്, നമ്മള്‍, നിറം എന്നീ ചിത്രങ്ങള്‍ക്ക് ആദ്യആഴ്ചകളിലൊന്നും നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയായിരുന്നു.

നിദ്ര കണ്ടവരെല്ലാം നല്ല സിനിമയെന്നാണ് അഭിപ്രായപ്പെടുന്നത്. കലാമൂല്യമുള്ള സിനിമയെന്ന തലത്തില്‍ പിന്തുണ നല്‍കാന്‍ തിയറ്ററുടമകളും തയാറാകണം. വാണിജ്യ താത്പര്യങ്ങള്‍ വഴങ്ങാതെ കുടുംബസമേതം കാണാവുന്ന ചിത്രമെന്ന നിലയിലാണ് നിദ്ര റീമേക്ക് ചെയ്തതെന്നും സംവിധായകന്‍ പറയുന്നു.

ഫെബ്രുവരി 24ന് 46 തിയറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. ഒരാഴ്ച പിന്നിടുമ്പോഴേക്കും നാലോളം തിയറ്ററുകളില്‍ നിന്ന് ചിത്രം മാറ്റിയിരുന്നു. പത്തോളം തിയറ്ററുകളില്‍ നിന്ന് ഈയാഴ്ച ചിത്രം നീക്കുമെന്നാണ് സൂചനകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam