»   » കഥയില്ല; ദിലീപ് ചിത്രം വേണ്ടെന്ന് വച്ചു

കഥയില്ല; ദിലീപ് ചിത്രം വേണ്ടെന്ന് വച്ചു

Posted By:
Subscribe to Filmibeat Malayalam
Dileep
ദിലീപിനെ നായകനാക്കിയൊരുക്കിയ ഹിറ്റ് ചിത്രമായിരുന്ന പഞ്ചാബി ഹൗസിന് രണ്ടാംഭാഗമെടുക്കാനുള്ള ശ്രമത്തില്‍ നിന്നും റാഫി-മെക്കാര്‍ട്ടിന്‍ പിന്മാറി. രണ്ടാംഭാഗത്തിന് പറ്റിയ ഒരു കഥകിട്ടാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് കേള്‍ക്കുന്നത്.

ഇതിന് പകരമായി പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിനായി ശ്രമിക്കുകയാണത്രേ ഇവര്‍. പൃഥ്വിച്ചിത്രത്തിനായി തിരക്കഥ രചിക്കാനുള്ള ഒരുക്കത്തിലാണത്രേ ഇവര്‍. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പഞ്ചാബി ഹൗസ് ദിലീപിന്റെ മികച്ച ഹിറ്റുകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന് രണ്ടാംഭാഗമെടുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ആലോചിച്ചത്. ല്ക്കി സിങ് എന്ന ചിത്രത്തിന് പേര് കണ്ടുവെയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വാര്‍ത്തായയതോടെ പൃഥ്വിയെ നായകനാക്കി വൈശാഖ് ചെയ്യുന്ന മല്ലുസിങ് എന്ന ചിത്രത്തിന് ദിലീപിന്റെ ലക്കി സിങ് വെല്ലുവിളിയാകുമെന്നും മറ്റും വിലയിരുത്തലുകളും വന്നിരുന്നു.

എന്നാല്‍ ലക്കിസിംഗ് എന്ന പേരിനപ്പുറത്തേയ്ക്ക് പ്രൊജക്ട് വളര്‍ന്നില്ല. കേരളത്തില്‍ താമസമുറപ്പിച്ച ഒരു പഞ്ചാബി കുടുംബവും അവിടെ വന്നുപെടുന്ന ഒരു സാധാരണക്കാരന്റെ കഷ്ടപ്പാടുകളുമായിരുന്നു പഞ്ചാബിഹൗസിന്റെ പ്രമേയം.

എന്നാല്‍ അതിനോട് കിടപിടിക്കുന്ന ഒരു കഥയില്ലാതെ രണ്ടാം ഭാഗമിറക്കിയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് റാഫിമെക്കാര്‍ട്ടിന്‍ പ്രൊജക്ട് ഉപേക്ഷിക്കുകയാണുണ്ടായതെന്നാണ് കേള്‍ക്കുന്നത്.

English summary
Recently the industry was abuzz with reports that a sequel to the hit film 'Punjabi House' was in the offing. However, now it seems that the project would never be made. Directors Rafi and Mecartin who have busy with scripting the film have decided that they would not make a sequel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X