»   » ബാബു ആന്റണിയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി

ബാബു ആന്റണിയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി

Posted By:
Subscribe to Filmibeat Malayalam
Oommen Chandy
പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി അഭിനയരംഗത്തേയ്ക്ക്. സൈമണ്‍ കുരുവിള സംവിധാനം ചെയ്യുന്ന കെകെ റോഡ് എന്ന ചിത്രത്തിലാണ് ഉമ്മന്‍ ചാണ്ടി അഭിനയിക്കുന്നത്.

ഇദ്ദേഹത്തെക്കൂടാതെ ബിജെപി നേതാവ് സികെ പത്മനാഭനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. താരനിരയെടുത്തുനോക്കിയാല്‍ ഇത് രാഷ്ട്രീയക്കാര്‍ അഭിനയിക്കുന്ന ചിത്രമാണെന്ന് പറയേണ്ടിവരും.

എംഎല്‍എമാരായ പി സി ജോര്‍ജ്ജ, വിഎന്‍ വാസവന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരും ചിത്രത്തിലുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ബിജെപിനേതാവും, സിപിഎം, കോണ്‍ഗ്രസ് നേതാക്കളും അഭിനയിക്കുന്ന ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

ബാബു ആന്റണിയാണ് ചിത്രത്തിലെ നായകന്‍. കലൂര്‍ ഡെന്നിസാണ് തിരക്കഥ, വിജയരാഘവന്‍, നിഷാന്ത് സാഗര്‍, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ബാബു ആന്റണി ഏറെക്കാലത്തിന് ശേഷം നായകനായെത്തുന്ന ചിത്രമാണ് കെകെ റോഡ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam