»   » മുല്ലപ്പെരിയാറില്‍ പൃഥ്വിരാജപ്പന്‍ മുങ്ങിപ്പോയി

മുല്ലപ്പെരിയാറില്‍ പൃഥ്വിരാജപ്പന്‍ മുങ്ങിപ്പോയി

Posted By:
Subscribe to Filmibeat Malayalam
Prithviraj
കേരളജനത ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം മറ്റൊന്നുമല്ല മുല്ലപ്പെരിയാര്‍ തന്നെ. സ്വാഭാവികമായും സൈബര്‍ ലോകവും ഈ ചര്‍ച്ച ഏറ്റുപിടിച്ചപ്പോള്‍ രണ്ടു സൂപ്പര്‍താരങ്ങളാണ്‌ അവിടെ നിന്നു പുറത്തായത്. മറ്റാരുമല്ല ടിന്റുമോനും പൃഥ്വിരാജുമാണ് ആ ഹതഭാഗ്യവാന്‍മാര്‍.

ഓണ്‍ലൈന്‍ രംഗത്ത് നിന്ന് കനത്ത ആക്രമണമേറ്റു വാങ്ങിയിരുന്ന പൃഥ്വിയെ പക്ഷേ അടുത്തിടയായി 'സൈബര്‍ ശത്രുക്കള്‍' വെറുതെ വിട്ടിരിക്കുകയാണ്. മുന്‍പ് ദിനംപ്രതി ഒരു പൃഥ്വിരാജപ്പന്‍ ജോക്ക് എങ്കിലും റിലീസ് ആവുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൊബൈലില്‍ നിറയുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം മാത്രം.

ഇനിയും കാത്തിരിയ്ക്കാന്‍ വയ്യ മുല്ലപ്പെരിയാറിനെ രക്ഷിക്കൂ, രക്തത്തിന് വെളളത്തേക്കാള്‍ കട്ടിയുണ്ട് അതുകൊണ്ട് മുല്ലപ്പെരിയാറിനായി നമുക്ക് കൈകോര്‍ക്കാം തുടങ്ങി കേരളമണ്ണിനെ വന്‍ ജലദുരന്തത്തില്‍ നിന്ന് രക്ഷിയ്ക്കാനാവില്ലെങ്കില്‍ മന്ത്രിമാരോട് പണിനിര്‍ത്തി പൊയ്ക്കൂടെ എന്നതു വരെയെത്തി നില്‍ക്കുന്നു എസ്എംഎസ് പ്രളയം.

എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ മുല്ലപ്പെരിയാറിനെ ഏറ്റുപിടിച്ചത് പൃഥ്വിയ്ക്ക് അല്പം ആശ്വാസം നല്‍കി കാണുമെന്ന് ചുരുക്കം.

English summary
It seems the SMS-maniacs have given a short break to the naughty Tintumon jokes and funny Prithviraj cracks a break. Instead of forwarding jokes and usual greetings, a good number of SMS users are sending messages on the Mullaperiyar issue for the past few days.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam