»   » ലാലേട്ടനെ അനുകരിക്കേണ്ട കാര്യമില്ല: പൃഥ്വി

ലാലേട്ടനെ അനുകരിക്കേണ്ട കാര്യമില്ല: പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
താന്‍ സൂപ്പര്‍താരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണങ്ങള്‍ക്കെതിരെ യുവതാരം പൃഥ്വിരാജ്. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആരോപണങ്ങള്‍ക്കെതിരെ പൃഥ്വി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.

താന്തോന്നിയെന്ന ചിത്രത്തില്‍ പൃഥ്വി മോഹന്‍ലാലിന്റെ അഭിനയരീതി അനുകരിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള പൃഥ്വി പ്രതികരിക്കുന്നതിങ്ങനെയാണ്.

ഞാന്‍ ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളുമ്പോള്‍ എനിയ്‌ക്കെന്ത് ചെയ്യണമെന്ന് തോന്നുന്നോ അതുമാത്രമേ ചെയ്യാറുള്ളു. അല്ലാതെ ലാലേട്ടനും മമ്മൂക്കയും ചെയ്യുന്നത് നോക്കി അനുകരിക്കുകയല്ല ഞാന്‍ ചെയ്യുന്നത്.

നടനായിട്ട് ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങലായി. അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇനിയും ഞാന്‍ പലരെയും അനുകരിക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ല, അതിന്റെ ആവശ്യവും എനിക്കില്ല-പൃഥ്വി വ്യക്തമാക്കി.

മുണ്ടു മടക്കിക്കുത്തി, മീശ പിരിച്ച് അഭിനയിച്ചാല്‍ മോഹന്‍ലാലിനെ അനുകരിക്കുകയാണെന്ന് എന്തര്‍ത്ഥത്തിലാണ് പറയാന്‍ കഴിയുന്നത്- താരം ചോദിച്ചു.

താന്തോന്നിയിലെ വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തെ ഉണ്ടാക്കിയത് ഞാനല്ല, ടി എ ഷാഹിദാണ്. ഞാനെന്ന നടനിലൂടെ അത് പ്രേക്ഷകരിലെത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ ഞാന്‍ ലാലേട്ടനെ അനുകരിച്ചിട്ടില്ല- പൃഥ്വി പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam