»   » ബ്രേക്കിങ്‌ ന്യൂസ്‌ ഉപേക്ഷിച്ചു

ബ്രേക്കിങ്‌ ന്യൂസ്‌ ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam

ഷൂട്ടിങിന്‌ മുമ്പെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ടികെ രാജീവ്‌ കുമാര്‍ ചിത്രമായ ബ്രേക്കിങ്‌ ന്യൂസ്‌ ഉപേക്ഷിച്ചതായി സ്ഥിരീകരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകള്‍. ടികെയുടെ തിരിച്ചുവരവ്‌ ചിത്രമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെട്ട ബ്രേക്കിങ്‌ ന്യൂസില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയുമാണ്‌ കേന്ദ്രകഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത്‌. സന്തോഷ്‌‌ എച്ചിക്കാനത്തിന്റെ കൊമാല എന്ന കഥയെ ആസ്‌പദമാക്കിയാണ്‌ ബ്രേക്കിങ്‌ ന്യൂസിന്റെ തിരക്കഥ രചിച്ചത്.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

കഴിഞ്ഞ ജൂണില്‍ ഷൂട്ടിങ്‌ തുടങ്ങാനിരുന്ന ചിത്രം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടിരുന്നു. ശ്രീനിവാസന്‍തിരക്കഥയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ്‌ ഷൂട്ടിങ്‌ മാറ്റിവെച്ചതെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.
എന്നാലിപ്പോള്‍ സംവിധായകന്‍ ടികെ രാജീവ്‌ കുമാറിന്‌ ഈ പ്രൊജക്ടില്‍ താത്‌പര്യമില്ലെന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

മണിയന്‍പിള്ള രാജു നിര്‍മ്മിയ്‌ക്കാനിരുന്ന ചിത്രത്തില്‍ മുകേഷ്‌, ബിജു മേനോന്‍, സിദ്ദിഖ്‌, ഇന്നസെന്റ്‌, സോന നായര്‍, ജഗദീഷ്‌ തുടങ്ങിയവരെ അഭിനേതാക്കളായി നിശ്ചയിച്ചിരുന്നു. ബ്രേക്കിങ്‌ ന്യൂസ്‌ ഉപേക്ഷിച്ച സാഹചര്യത്തില്‍ മണിയന്‍ പിള്ളയും രാജീവ്‌ കുമാറും ചേര്‍ന്ന്‌ മറ്റൊരു ചിത്രം ചെയ്യാന്‍ ആലോചിയ്‌ക്കുന്നുണ്ട്‌.

അതിനിടെ രാജീവ്‌ കുമാര്‍ ഏറെക്കാലം മുമ്പ്‌ പൂര്‍ത്തിയാക്കിയ സീതാകല്യാണം റിലീസിനൊരുങ്ങുകയാണ്‌. മമ്മൂട്ടിയുടെ പ്ലേഹൗസാണ്‌ സീതാകല്യാണം വിതരണത്തിനെടുത്തിരിയ്‌ക്കുന്നത്‌

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam