»   » രഞ്ജിത മലയാളത്തില്‍ തിരിച്ചെത്തുന്നു

രഞ്ജിത മലയാളത്തില്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjitha
ലൈംഗിക അപവാദത്തിലകപ്പെട്ട നടി രഞ്ജിത മലയാള ചിത്രത്തില്‍. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഒരു മലയാളസിനിമയില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് രഞ്ജിത വിവാദ നായികയായി മാറിയത്.

ഒരു യാത്രാമൊഴി, മാഫിയ, ജോണി വാക്കര്‍, കൈക്കുടന്ന നിലാവ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച രഞ്ജിത മലയാള സിനിമയില്‍ അഭിനയിക്കാതായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ തമിഴ്-തെലുങ്ക് സിനിമകളിലും സീരിയലുകളിലും രഞ്ജിത തന്റ സാന്നിധ്യം നിലനിര്‍ത്തിയിരുന്നു.

ഡോണ്‍മാക്‌സ്-മജീദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതുമുഖങ്ങള്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത മലയാളത്തില്‍ തിരിച്ചെത്തുന്നത്. തൃശൂരില്‍ ഷൂട്ടിങ് പുരോഗമിയ്ക്കുന്ന ചിത്രത്തില്‍ ഒരു കൊളെജ് ലക്ചറുടെ വേഷത്തിലാണ് നടി അഭിനയിച്ചിരുന്നത്.

ഷൂട്ടിങുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തോളം നടി തൃശൂരിലുണ്ടായിരുന്നു. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് സ്വാമി നിത്യാനന്ദയുമൊത്തുള്ള രഞ്ജിതയുടെ കിടപ്പറ വീഡിയോകള്‍ പുറത്തുവന്നത്.

ചിത്രത്തില്‍ രഞ്ജിത അഭിനയിക്കേണ്ട രംഗങ്ങള്‍ ഇനിയുമുണ്ട്. മാറിയ സാഹചര്യങ്ങളില്‍ രഞ്ജിത വരില്ലെന്നുള്ള പ്രചാരണങ്ങളില്‍ കാര്യമില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam