»   » തമിഴില്‍ നഗ്നയാവാനും തയ്യാര്‍: പത്മപ്രിയ

തമിഴില്‍ നഗ്നയാവാനും തയ്യാര്‍: പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padmapriya
കഴിവുള്ള താരമാണെന്ന് ആദ്യ ചിത്രമായ കാഴ്ചയില്‍ത്തന്നെ തെളിയിച്ച താരമാണ് പത്മപ്രിയ. പിന്നീട് എത്രയോ ചിത്രങ്ങളിലൂടെ പത്മപ്രിയ നല്ലസിനിമയുടെ ഭാഗമാകാനുള്ള തന്റെ താല്‍പര്യം അറിയിച്ചു. ഒരിടയ്ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അഭിനയം നിര്‍ത്താമെന്നുവരെ താരം ആലോചിച്ചിരുന്നു.

കഥാപാത്രത്തിന് മികവിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന താരമാണ് താനെന്ന് പത്മപ്രിയ പഴശ്ശിരാജയെന്ന ചിത്രത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പത്മപ്രിയ തമിഴില്‍ നല്ല വേഷങ്ങള്‍ ചെയ്യാനുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറയുന്നു.

തമിഴില്‍ ഒരു ചിത്രം ലഭിച്ചാല്‍ കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കില്‍ നഗ്നയാവാന്‍ പോലും താന്‍ തയ്യാറാണെന്നാണ് താരം പറയുന്നത്. തമിഴില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണത്രേ പ്രിയയുടെ തീരുമാനം.

തമിഴില്‍ അഭിനയിക്കാനുള്ള ഒരു അവസരം ലഭിച്ചാല്‍, കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ നഗ്‌നയാകാനും ഞാന്‍ തയ്യാറാണ്. പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ ചെറിയവേഷം പോലും ചെയ്യാന്‍ ഞാനൊരുക്കമാണ്- നടി നയം വ്യക്തമാക്കുന്നു.

തമിഴില്‍ സത്തം പോടാതെ, പട്ടിയല്‍, തവമായ് തവമിരുന്ത്, പൊക്കിഷം തുടങ്ങിയ സിനിമകളില്‍ പത്മപ്രിയ നായികയായിരുന്നു. എന്നാല്‍ ഒരു നല്ല നടിയെന്ന് പേരെടുത്ത് മുന്നേറാനുള്ള അവസരം കോളിവുഡില്‍ പത്മപ്രിയയ്ക്ക് ലഭിച്ചില്ല.

മലയാളത്തില്‍ നായിക, സ്‌നേഹവീട് എന്നീ ചിത്രങ്ങളാണ് പത്മപ്രിയയുടേതായി ഉടന്‍ റിലീസാകുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്യുന്ന പുതിയ ബംഗാളി ചിത്രത്തിലും പത്മപ്രിയയാണ് നായികയാവുന്നത്.

English summary
Padmapriya is still eyeing an opportunity in Kollywood. She said that, "If I get any opportunity to act in Tamil movies, I am even willing to go nude, if the story demands the same. I am ready for any sort of role that may be demanded

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam