»   » റസൂല്‍ അണിയറയില്‍ നിന്ന് അരങ്ങത്തേയ്ക്ക്

റസൂല്‍ അണിയറയില്‍ നിന്ന് അരങ്ങത്തേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Resul Pookutty
ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഇതേവരെ സ്‌ക്രീനിന് പിന്നിലെ താരമായിരുന്നു. എന്നാലിതാ ഇപ്പോള്‍ സ്‌ക്രീനിലും എത്തുകയാണ് എത്തുകയാണ്.

സ്‌നേഹം+ഇഷ്ടം= അമ്മ എന്ന ചിത്രത്തിലൂടെയാണ് റസൂല്‍ അതിഥിതാരമായി എത്തുന്നത്. ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം റസൂല്‍ ചില പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇതേവരെ ചലച്ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നില്ല.

ജയചന്ദ്രന്‍ അയിലറയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രേവതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കല്‍പ്പന തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹാജാ മൊയ്തു തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭരത് സാമുവേല്‍ ആണ്.

സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന്റെ ശബ്ദസംയോജനത്തിനാണ് റസൂലിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. ഇതേ ചിത്രത്തിന് തന്നെയായിരുന്നു സംഗീതസംവിധായകന്‍ എആര്‍ റഹ്മാനും ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. കൊല്ലം ജില്ലയിലെ വിളക്കുപാറ സ്വദേശിയാണ് റസൂല്‍ പൂക്കുട്ടി.

English summary
Oscar winner Resul Pookkutty is donning a new role.Resul is making a cameo appearance in the film Sneham+Ishtam= Amma, directed by Jayachandran Ayilara.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam