»   » അളിന്‍മാര്‍ക്ക് പാരയാവുന്ന കുഞ്ഞളിയന്‍

അളിന്‍മാര്‍ക്ക് പാരയാവുന്ന കുഞ്ഞളിയന്‍

Posted By:
Subscribe to Filmibeat Malayalam
Kunjaliyan
ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയനില്‍ അനന്യ നായികയാവുന്നു. സെപ്തംബര്‍ മൂന്നാംവാരം പൊള്ളാച്ചിയില്‍ ചിത്രീകരണമാരംഭിക്കുന്ന കുഞ്ഞളിയന്റെ തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്.

സീരിയല്‍ രംഗത്തുനിന്നും സിനിമയിലേക്ക് ചുവടുമാറ്റിയ ഈ ടീമിന്റെ ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. ഹ്യൂമറിന്റെ പാശ്ചാത്തലത്തിലൊരുക്കുന്ന ഈ ഫാമിലി എന്റര്‍ടെയിനറുകള്‍ കുടുംബപ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍സഹായിച്ചിട്ടുണ്ട്.

കുഞ്ഞളിയനും ഇതേ കോമ്പിനേഷനിലാണ് രൂപപ്പെടുന്നത്. ജയസൂര്യ സ്ഥിരമായ് സജിസുരേന്ദ്രന്റെ നായകനാവുന്നതും ഈ ടീമിന്റെ ട്യൂണിംഗ് നല്ല രീതിയില്‍ വര്‍ക്ക് ഔട്ടാവുന്നതിന്റെ ഭാഗമായിട്ടാണ്. മൂന്നു
സഹോദരിമാര്‍ക്ക് ഒരേയൊരു സഹോദരനാണ് ഉള്ളത്.

അളിയന്‍മാര്‍ക്ക് ഇവന്‍ കുഞ്ഞളിയന്‍. കുഞ്ഞളിയനെ ആരും അത്ര മുഖവിലയ്‌ക്കെടുത്തിട്ടില്ല. പെങ്ങന്‍മാരും അളിയന്‍മാരും കുഞ്ഞളിയനെ ഇന്നത്തെ അവസ്ഥ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പണവും പത്രാസുമൊക്കെയായ് കുഞ്ഞളിയന്‍ നാട്ടിലെ ഹീറോ ആയതോടെ അളിയന്‍മാരുടെ മട്ടും ഭാവവുമൊക്കെ മാറി.

ചുക്കിനും ചുണ്ണാമ്പിനും പറ്റില്ലെന്നുറപ്പിച്ച കുഞ്ഞളിയന്റെ മാറ്റം അവര്‍ക്ക് അമ്പരപ്പുളവാക്കി. പിന്നെ അളിയന്‍മാര്‍ മാറിമാറി കുഞ്ഞളിയന്റെ പ്രീതി സമ്പാദിക്കാനുള്ള പുറപ്പാടാണ്. ആക്ഷേപ ഹാസ്യത്തിന്റെ ചേരുവയില്‍ രസകരമായി പറഞ്ഞുപോവുന്ന പ്രമേയം പുതിയ തിരക്കഥ രീതികളുടെ സാദ്ധ്യതകള്‍
തുറക്കുന്നു.

സീരിയല്‍ എഴുത്തുകാര്‍ സിനിമയിലേക്കെത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ രചനയിലുണ്ടാവുന്നു എന്നത് നല്ല സൂചനയാണ്. ചിത്രത്തില്‍ ബിന്ദു പണിക്കര്‍ ,രശ്മി ബോബന്‍ ,പ്രസീദ എന്നിവരാണ് ജയസൂര്യയുടെ മൂത്ത
സഹോദരിമാര്‍. അളിയന്‍മാരായ് വിജയരാഘവനും,ജഗദീഷും അശോകനും.

ഛായാഗ്രഹണം അനില്‍ നായര്‍ .എം.ജി ശ്രീകുമാര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അനില്‍ പനച്ചൂരാന്‍, സിയാര്‍ പ്രസാദ് എന്നിവരാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് കുഞ്ഞളിയന്‍ നിര്‍മ്മിക്കുന്നത്. ക്രിസ്മസിന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിയ്ക്കാനായി കുഞ്ഞളിയനെത്തും.

English summary
Director Saji Surendran has started the shooting of his next Malayalam film Kunjaliyan at Pollachi. The movie is the story of a lazy young man. Krishna Poojapura has written the screenplay for it. Actor Jayasurya is playing the hero, while actress Ananya appears as his love interest. Both the stars are now taking parting in filming at Pollachi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam