»   » ഇനി എനിയ്‌ക്കൊന്ന് പ്രേമിക്കണം: ഷാരൂഖ്

ഇനി എനിയ്‌ക്കൊന്ന് പ്രേമിക്കണം: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh
സ്റ്റണ്ടും ആക്ഷനുമെല്ലാം മടുത്തെന്ന് ബോളിവുഡ് ബാദഷ ഷാരൂഖ് ഖാന്‍. ദീപാവലിയ്ക്ക് പ്രദര്‍ശനത്തിനെത്തുന്ന റാ വണിലും ഇനി വരാനിരിക്കുന്ന ഡോണ്‍ 2വിലും ആക്ഷനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ ഇനി തനിക്കൊന്നു പ്രേമിക്കാന്‍ തോന്നുതന്നുവെന്നാണ് കിങ് ഖാന്‍ പറയുന്നത്.

രാ വണില്‍ ഒരു സൂപ്പര്‍ഹീറോ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. ഡോണ്‍ 2വിലാകട്ടെ ഒരു മാഫിയതലവന്റെ വേഷത്തിലാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്കുമായി ശാരീരികമായി ഞാന്‍ ഏറെ അധ്വാനിച്ചു. ഇനിയും ഉടന്‍ ആക്ഷന്‍ ചിത്രം ചെയ്യാന്‍ കഴിയില്ല. സംഘട്ടനങ്ങള്‍ ചെയ്ത് ക്ഷീണിച്ചു. ഇനി എനിയ്‌ക്കൊരു കാമുകനാകണം, ഒരു മനോഹരമായ പ്രണയകഥ വേണം- ഷാരൂഖ് പറഞ്ഞു.

ഷാരൂഖിന്റെ ആഗ്രഹം പോലെതന്നെ അദ്ദേഹം ഏറ്റവും പുതിയതായി കരാര്‍ ചെയ്തിരിക്കുന്ന ചിത്രം ഒരു പക്കാ റൊമാന്റിക് ചിത്രമാണ്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കത്രിന കെയ്ഫ് ആണ് ഷാരൂഖിന്റെ നായികയായി എത്തുന്നത്.

സിനിമാലോകത്തെ എതിരാളി സല്‍മാന്‍ ഖാന്റെ മുന്‍കാമുകി നായികയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ചിത്രങ്ങളില്‍ താന്‍ നായികമാരെ നിര്‍ദ്ദേശിക്കാറില്ലെന്നായിരുന്നു കിങ് ഖാന്റെ മറുപടി. എന്തായാലും കത്രീനയ്‌ക്കൊപ്പം ആടിപ്പാടുന്നതോടെ രാ വണും, ഡോണ്‍ 2വും ചെയ്തുണ്ടായ ക്ഷീണം മാറി ഷാരൂഖ് സന്തോഷവാനാകുമെന്ന് പ്രതീക്ഷിക്കാം.

English summary
After smashing cars and performing sleek stunts in two of his upcoming films 'Ra.One' and 'Don 2', Shah Rukh Khan says he is tired and wants to star in a love story now
Please Wait while comments are loading...

Malayalam Photos

Go to : More Photos