»   » സ്‌പെഷ്യലിസ്റ്റ്: ആക്ഷന്‍ ഹീറോയായി മോഹന്‍ലാല്‍

സ്‌പെഷ്യലിസ്റ്റ്: ആക്ഷന്‍ ഹീറോയായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
സ്‌പെഷ്യലിസ്റ്റ് എന്ന് കേട്ടാല്‍ ഹോളിവുഡ് സിനിമാപ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരിക റാംബോ ഫെയിം സൂപ്പര്‍സ്റ്റാര്‍ സില്‍വര്‍സ്റ്റാലന്റെ മുഖമാവും. ബോംബ് എക്‌സ്‌പെര്‍ട്ടായി സ്റ്റാലന്‍ തകര്‍ത്തഭിനയിച്ച ചിത്രം ആരാധകരെ ഹരം കൊള്ളിയ്ക്കുന്ന സിനിമകളിലൊന്നാണ്.

ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ഒരു സ്‌പെഷ്യലിസ്റ്റാവാനൊരുങ്ങുകയാണ്. ജോയ് തോമാസ് നിര്‍മിയ്ക്കുന്ന ചിത്രത്തിലാണ് ലാല്‍ സ്‌പെഷ്യലിസ്റ്റായി വേഷമിടുന്നത്. പി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ്.

ഇത് രണ്ടാംതവണയാണ് ജോയ് തോമാസ് ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത്. ഇവര്‍ ഒത്തുചേര്‍ന്ന ഹലോ ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആരാധകരില്‍ ആവേശം നിറയ്ക്കുന്ന ആക്ഷന്‍ വേഷങ്ങളിലേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം അണിയിച്ചൊരുക്കുന്ന ഗ്രാന്റ് മാസ്റ്ററാണ് ലാലിന്റെ ഈ വര്‍ഷത്തെ മറ്റൊരു ആക്ഷന്‍ മൂവി.

English summary
News has now come that Mohanlal has signed yet another film produced by Joy Thomas. Titled Specialist, the film is directed by P. Balachandrakumar and is touted to be an action movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam