»   » ശശികുമാറിന് മലയാളത്തെ ഏറെയിഷ്ടം

ശശികുമാറിന് മലയാളത്തെ ഏറെയിഷ്ടം

Posted By:
Subscribe to Filmibeat Malayalam
Sasikumar
സുബ്രഹ്മണ്യപുരം എന്ന സിനിമയിലൂടെ തമിഴില്‍ ഏറെ ശ്രദ്ധേയനായ ശശികുമാറിന് കൂടുതല്‍ മലയാളസിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹം. തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തമിഴില്‍ പ്രശസ്തനായ ശശികുമാര്‍ ജോണി ആന്റണിയുടെ മാസ്‌റേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തില്‍ ശശികുമാറിന് നായകതുല്യമായ വേഷമാണ്. പൃഥ്വിരാജിനോടൊപ്പം ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശശികുമാറിന് മലയാളസിനിമയുടെ പ്രമേയരീതികളും പരിചരണ സ്വഭാവവും ഇഷ്ടപ്പെട്ടമട്ടാണ്.

നല്ല കഥാപാത്രങ്ങള്‍ ഒത്തുവന്നാല്‍ ഇനിയും അഭിനയിക്കാനെത്തുമെന്ന് പറയുന്ന ശശികുമാര്‍ തിരക്കഥ മൂന്ന് മാസമെങ്കിലും മുമ്പേ കിട്ടണമെന്നും പറയുന്നു. മലയാളത്തിലെ താരങ്ങള്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നതുപോലെ തമിഴിലെ തിരക്കുള്ളവര്‍ മലയാളത്തില്‍ വരാറില്ല.

പ്രതിഫലവും തിരക്കും തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ശശികുമാര്‍, സമുദ്രക്കനി തുടങ്ങിയവര്‍ തമിഴിലെ ഗൗരവമേറിയ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ മലയാളത്തിലെ മുഖ്യധാര ചിത്രങ്ങളേയും ഇവര്‍ ഗൗരവമായ് കാണുന്നു എന്നത് ശ്രദ്ധേയമാണ്.

സമുദ്രക്കനി ശിക്കാറിനുശേഷം റിപ്പോര്‍ട്ടറിലും വേഷമിടുന്നുണ്ട്. പശുപതി എംഎ നിഷാദിന്റെ വൈരത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞതാണ്. ശശികുമാര്‍ മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യാനുള്ളആഗ്രഹവും മറച്ചു വെക്കുന്നില്ല. അതിനനുസരിച്ചുള്ള ഒരു വിഷയം ഒത്തുവന്നാല്‍ തീര്‍ച്ചയായും ശശികുമാര്‍ മലയാളത്തിലും സിനിമ ഒരുക്കും.

തമിഴിലെ പ്രശസ്ത സംവിധായകര്‍ മലയാളത്തില്‍ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ല വഴങ്ങാത്ത ഭാഷതന്നെയാവും മുഖ്യകാരണമെന്ന് ഊഹിക്കാം. ഏതായാലും ശശികുമാറിലൂടെ അതിനൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. മലയാളത്തില്‍ രഞ്ജിത്തിനെ പ്രശസ്തരായവരുടെ സിനിമയോട് ഏറെ അടുപ്പം കാണിക്കുന്ന ശശികുമാറിന് എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും സിനിമക്കാരുമൊക്കെയായ് നിരവധി മലയാളി സുഹൃത്തുക്കളുണ്ട്.

English summary
Tamil Actor, Director Sasikumar, Subramanyapuram Fame, is like to do more films in Malayalam. His first Malayalam film is Johny Antony's new movie Masters
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam