»   » എന്നെ തടഞ്ഞാല്‍ തിരിച്ച് വെട്ടും: തിലകന്‍

എന്നെ തടഞ്ഞാല്‍ തിരിച്ച് വെട്ടും: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
പുതിയ സിനിമയ്ക്ക് താന്‍ കഴിഞ്ഞദിവസം അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെന്നും അതിനെതിരെ ആരെങ്കിലും വാളുമായി വന്നാല്‍ തിരിച്ചുവെട്ടുമെന്നും നടന്‍ തിലകന്‍.

വെള്ളിയാഴ്ച ട്രിവാന്‍ഡ്രം സിറ്റിസണ്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ശ്രീനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടന്‍ ശ്രീനാഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനാഥിന്റെ മരണം നടന്ന് ഒരു മാസമായിട്ടും ഒരാളെപ്പോലും ചോദ്യം ചെയ്തിട്ടില്ല.

ശ്രീനാഥിന്റെ മരണശേഷം വീട്ടിലെത്തിയ സിനിമാ പ്രവര്‍ത്തകരില്‍ ഒരാള്‍ പൂജപ്പുരക്കാരനാണ്. ഒരു മുന്‍മന്ത്രിയുടെ അടുത്തയാളാണയാള്‍. ശ്രീനാഥിന്റെ ഭാര്യ കരഞ്ഞപ്പോള്‍ എന്തെങ്കിലും ഗുളിക കൊടുത്ത് മയക്കാനാണ് അയാള്‍ ആവശ്യപ്പെട്ടത്-തിലകന്‍ പറഞ്ഞു.

കോതമംഗലത്ത് മരിച്ച ആളെ എന്തിനാണ് ആലപ്പുഴയ്ക്കു കൊണ്ടുവന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് 'അമ്മ'യുടെ എക്‌സിക്യുട്ടീവിലുള്ളത്. കോടീശ്വരന്മാര്‍ സിനിമാ ഫീല്‍ഡ് വാഴുകയാണ്. എന്റെ കാര്യം സാംസ്‌കാരിക മന്ത്രിയോടു പരാതിപ്പെട്ടതാണ്. ഉടന്‍ പരിഹാരം കാണുമെന്നും പറഞ്ഞു.

എന്നാല്‍, ഒന്നും സംഭവിച്ചില്ല. പക്ഷേ, ഒരു സിനിമ പെട്ടിയില്‍ ഇരുന്നുപോയപ്പോള്‍ പെട്ടെന്നു പരിഹാരമുണ്ടായി- അദ്ദേഹം കുറ്റപ്പെടുത്തി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X