»   » ഗണേഷിനെതിരെ തിലകന്‍ മത്സരിയ്ക്കും?

ഗണേഷിനെതിരെ തിലകന്‍ മത്സരിയ്ക്കും?

Posted By:
Subscribe to Filmibeat Malayalam
Thilakan
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവും എംഎല്എയുമായ ഗണേഷ് കുമാറിനെതിരെ മത്സരിയ്ക്കുമെന്ന് നടന്‍ തിലകന്‍. സംവിധായകന്‍ അലി അക്ബറിന്റെ കാര്‍ എറിഞ്ഞു തകര്ത്ത സംഭവത്തിന് ശേഷമാണ് തിലകന്‍ ഇക്കാര്യം പറഞ്ഞത്.

എന്റെ പ്രവര്‍ത്തന മേഖല രാഷ്ട്രീയമല്ല, എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സമീപിച്ചാല്‍ ഗണേഷ് കുമാറിനെതിരെ ഞാന്‍ മത്സരിയ്ക്കും.

കഴിഞ്ഞ കുറെക്കാലമായി ഗണേഷ് എനിയ്‌ക്കെതിരെ പ്രവര്ത്തിയ്ക്കുകയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ പാളയത്തിലേക്ക് പട നയിക്കുകയാണ്- തിലകന്‍ വ്യക്തമാക്കി.

തിലകനെ നായകനാക്കി സിനിമയൊരുക്കുന്ന അലി അക്ബറിന്റെ കാര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഏതാനും അക്രമികള്‍ എറിഞ്ഞു തകര്ത്തത്. അക്രമത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് ബി ഗ്രൂപ്പ് പ്രവര്‍ത്തകരാണെന്ന് തിലകനും അലി അക്ബറും ആരോപിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് നടത്താന്‍ അനുവദിയ്ക്കില്ലെന്ന് ഗണേഷ് കുമാറിന്റെ പാര്‍ട്ടിക്കാര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അലി അക്ബര്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ ഭീഷണിയുണ്ടായാലും സിനിമയുമായി മുന്നോട്ടു പോകാനാണ് അലി അക്ബര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam