»   » വന്ദേമാതരം 350 കേന്ദ്രങ്ങളില്‍

വന്ദേമാതരം 350 കേന്ദ്രങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam
Vande Mataram
മമ്മൂട്ടിയും അര്‍ജ്ജനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വന്ദേമാതരം തിയറ്ററുകളിലേക്ക്. തമിഴിലും മലയാളത്തിലുമായി നിര്‍മ്മിച്ച ചിത്രം ജൂലായ് 15ന് ലോകവ്യാപകമായി 350 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

ടൈം ആഡ്‌സ് റിലീസാണ് വന്ദേമാതരത്തിന്റെ കേരളത്തിലെ റിലീസ് ഏറ്റെടുത്തിരിയ്ക്കുന്നത്. കേരളത്തില്‍ 90 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഹിറ്റുകളായ യവനികയും മറുമലര്‍ച്ചിയും നിര്‍മ്മിച്ച ഹെന്‍ട്രിയാണ് 15 കോടിയുടെ ബജറ്റില്‍ വന്ദേമാതരം ഒരുക്കിയിരിക്കുന്നത്. രണ്ടരക്കൊല്ലം മുമ്പ് ഷൂട്ടിങ് ആരംഭിച്ച വന്ദേമാതരം ഏറെ പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടാണ് പൂര്‍ത്തിയായത്.

സിനിമയുടെ സെറ്റുകള്‍ യഥാസമയം പൂര്‍ത്തിയാകാത്തതും മമ്മൂട്ടി, അര്‍ജ്ജുന്‍, സ്‌നേഹ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ഡേറ്റ് ക്ലാഷുമെല്ലാം ചിത്രീകരണം വൈകിയ്ക്കുന്നതിനിടയാക്കി. പത്ത് ഷെഡ്യൂളുകളിലായി നൂറിലേറെ ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഇന്റലിജന്റ്‌സ് ബ്യൂറോ സതേണ്‍ ഡെപ്യൂട്ടി ഡയറക്ടറായ ഗോപീകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. ഗോപീകൃഷ്ണന്റെ ഭാര്യയായ നന്ദിനിയെന്ന പൈലറ്റായാണ് സ്‌നേഹ അഭിനയിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സുപ്രണ്ട് അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമാകുന്നത് അര്‍ജ്ജുനാണ്.

മലയാളം പതിപ്പില്‍ രാജന്‍ പി ദേവ്, ജഗദീഷ്, സുബൈര്‍, റിയാസ് ഖാന്‍, വിജയകുമാര്‍, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam