»   » യക്ഷിയും ഞാനും റിലീസ് മുടങ്ങി

യക്ഷിയും ഞാനും റിലീസ് മുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Yakshiyum Njanum
സിനിമാ റിലീസ് സംബന്ധിച്ച് കീഴ് വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് പ്രദര്‍ശനത്തിന് തയ്യാറായ യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങി.

ഈ ചിത്രം തത്കാലം റിലീസ്‌ചെയ്യേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനിച്ചു. വ്യാഴാഴ്ചയാണ് സിനിമ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.

ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

'യക്ഷിയും ഞാനും' റിലീസ് ചെയ്യാമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ സമ്മതിച്ചിരുന്നു. പക്ഷേ, ചിത്രത്തിന്റെ നിര്‍മാതാവ് ചേംബര്‍ നിയമങ്ങള്‍ പാലിക്കാത്ത സ്ഥിതിക്ക് തര്‍ക്കത്തില്‍ ചേംബറിന്റെ ഭാഗത്ത് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫിലിം ചേംബര്‍ വര്‍ഷങ്ങളായി പിന്തുടരുന്ന കീഴ്‌വഴക്കങ്ങളും നിയമങ്ങളും 'യക്ഷിയും ഞാനും' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ലംഘിച്ചതായി യോഗം വിലയിരുത്തി.

ചേംബറിന്റെ അനുമതിയില്ലാതെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്. ഇതു സംബന്ധിച്ച് ചേംബര്‍ ചര്‍ച്ചയ്ക്ക് പലതവണ ശ്രമിച്ചെങ്കിലും നിര്‍മാതാവ് വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് ചിത്രം റിലീസ്‌ചെയ്യേണ്ടതില്ലെന്ന് ചേംബറിന്റെ കീഴിലുള്ള സംഘടനകള്‍ തീരുമാനിച്ചത്.

തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ചേംബറിനും 'യക്ഷിയും ഞാനു'വിന്റെ നിര്‍മാതാവിനും രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam