»   » മൂന്ന് ക്ലൈമാക്‌സുള്ള ചിത്രത്തില്‍ പൃഥ്വി

മൂന്ന് ക്ലൈമാക്‌സുള്ള ചിത്രത്തില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

ഒന്നിലേറെ ക്ലൈമാക്‌സുകള്‍ വച്ചുള്ള പരീക്ഷണങ്ങള്‍ ചലച്ചിത്രലോകത്ത് അത്ര പതിവില്ലാത്തതാണ്. മുമ്പ് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് അഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രം രണ്ട് ക്ലൈമാക്‌സുമായി പുറത്തിറങ്ങിയത് വലിയ വിവാദത്തിനും ആശക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ വീണ്ടും വ്യത്യസ്ത ക്ലൈമാക്‌സുകളുമായി ചിത്രമിറങ്ങാന്‍ പോവുകയാണ്.

സംവിധായകന്‍ സുഗീത് പൃഥ്വിരാജിനെ നായകനാക്കി തയ്യാറാക്കുന്ന ഒരു സിനിമാക്കഥയെന്ന ചിത്രത്തിലാണ് ക്ലൈമാക്‌സ് പരീക്ഷണം നടക്കാന്‍ പോകുന്നത്. മൂന്ന് വ്യത്യസ്ത ക്ലൈമാക്‌സുകളുമായിട്ടായിരിക്കുമത്രേ ചിത്രം പുറത്തിറങ്ങുക. പൃഥ്വിരാജിനൊപ്പം വിനീത് ശ്രീനിവാസനും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് മൂന്ന് ക്ലൈമാക്‌സുകളുമായി ചിത്രമൊരുക്കുന്നതെന്നാണ് സുഗീത് പറയുന്നത്.

Prithvi Raj

ഒരു സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും ചേര്‍ന്ന് ഒരു ചെറുപ്പക്കാരന്റെ പ്രണയം സിനിമയാക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ആദ്യഭാഗം പ്രണയവും, രണ്ടാം പകുതി സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും ചേര്‍ന്ന് യുവാവിന്റെ പ്രണയം ചലച്ചിത്രമാക്കുന്നതുമാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും മൂന്ന് തരത്തിലുള്ള ക്ലൈമാക്‌സുകളാണ് ചിത്രത്തിനുള്ളിലെ ചിത്രത്തിന് വേണ്ടി തയ്യാറാക്കുന്നത്. അതിനാല്‍ത്തന്നെ സിനിമയ്ക്കും മൂന്ന് ക്ലൈമാക്‌സുകളാക്കാമെന്ന് അണിയറക്കാര്‍ തീരുമാനിയ്ക്കുകയായിരുന്നു. പൃഥ്വിരാജും വിനീത് ശ്രീനിവാസനും ആദ്യമായി ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകതകൂടിയുള്ളതാണ് ഈ ചിത്രം.

English summary
Director Sugeeth's Prithviraj starrer Oru Cinema katha will be an experimental film, it will have three climaxes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam