»   » മൂന്ന് കോടിയെന്ന് കേട്ടാലും കത്രീന കൈഫ് വീഴില്ല

മൂന്ന് കോടിയെന്ന് കേട്ടാലും കത്രീന കൈഫ് വീഴില്ല

Posted By: Super
Subscribe to Filmibeat Malayalam

നൃത്തത്തിനിടയില്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് സംഘാടകരെല്ലാം തയാറായി കഴിഞ്ഞു. വന്‍ പ്രതിഫലവുമായി പ്രിയപ്പെട്ട താരങ്ങളെ വേട്ടയാടാനുള്ള ശ്രമത്തിലാണ് ഇവര്‍. ഇന്ത്യയിലും വിദേശത്തും നടക്കുന്ന പുതുവത്സര പാര്‍ട്ടികളിലായിരിയ്ക്കും നടിമാരും നടന്മാരും പുതുവത്സര നൃത്തം ചെയ്യുക.

ബോളിവുഡിന്റെ ആവേശമായി മാറിയ കത്രീന കൈഫ് ആണ് ഇത്തവണത്തെ സംഘാടകരുടെ പ്രീയപ്പെട്ട താരമായി മാറിയിരിക്കുന്നത്.

നായിക റോളുകളില്‍ നിന്ന് ഐറ്റം നമ്പറിലേക്ക് ചുവടു വെച്ച കത്രീനയെ ബോളിവുഡ് രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കത്രീനയുടെ 'ഷീലാ കി ജവാനി' 'ചിക്കിനി ചമേലി 'എന്നീ ഐറ്റം നമ്പറുകള്‍ ഇന്ത്യന്‍ യുവാക്കളെ ത്രസിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ 2012ല്‍ സ്‌റ്റേജ് ഷോകളിലെ തിളക്കമേറിയ താരമായി കത്രീന മാറി.

പക്ഷേ അരമണിക്കൂറിന് മൂന്ന് കോടി രൂപ സംഘാടകര്‍ വാഗ്ദാനം ചെയ്തിട്ടും ന്യൂയര്‍ പാര്‍ട്ടി കത്രീന ഏറ്റെടുക്കാത്തത് ആശ്ചര്യാവഹം തന്നെ. കുടുംബാംഗങ്ങളോടോപ്പം ക്രിസ്തുമസ് -ന്യൂയര്‍ ചിലവഴിക്കാനാണ് താത്പര്യം എന്നാണ് താരത്തിന്റ മറുപടി. കഴിഞ്ഞവര്‍ഷങ്ങളിലെല്ലാം താരത്തിന്റെ മറുപടി ഇത് തന്നെയായിരുന്നു.

മുന്‍വര്‍ഷങ്ങളിലെപോലെ ഇത്തവണയും ബോളിവുഡിന്റെ മറ്റു Aലിസ്റ്റ് നടിമാര്‍ ഈ അവസരം മുതലാക്കാനുള്ള തയ്യാറെടുപ്പിലാണ്. 2012 ല്‍ ബോളിവുഡിന്റെ സെക്‌സ് സിംപല്‍ ആയി മാറിയ സണ്ണി ലിയോണ്‍ എവിടെയാകും ചുവടു വെയ്ക്കുന്നത് എന്നാണ് ആരാധകവൃന്ദം ഉറ്റുനോക്കുന്നത്. 26ലക്ഷം വരെ സണ്ണിയെ തേടി എത്തികഴിഞ്ഞു. എന്നാല്‍ ഇതുവരെ താരം ഒരു പരിപാടിയും ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളില്ല.

ബിപാഷ ബസു, കങ്കണ റണൗട്ട് തുടങ്ങിയ മറ്റു നടിമാരും ചുവടുവെയ്ക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ഒരു കോടി രൂപയാണ് താരങ്ങളുടെ പ്രതിഫലം.

പ്രിയങ്ക ചോപ്ര സല്‍മാന്‍ ഖാനോടൊപ്പം ദുബായില്‍ നൃത്തം അവതരിപ്പിക്കുമെന്നാണ് ബോളിവുഡ് ഗോസിപ്പ് വാഹകര്‍ പറയുന്നത്.

തനുശ്രീ ദത്ത, വീണ മാലിക്, മുക്ത ഗോഡ്‌സെ എന്നീ താരങ്ങളുടെ പേരുകളും ബോളിവുഡില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

ബോളിവുഡ് സുന്ദരിമാര്‍ മാത്രമല്ല പുതുവര്‍ഷത്തെ ആഘോഷമാക്കാന്‍ എത്തുന്നത്. ഗായകരും ഈ അവസരം ശരിക്കും മുതലാക്കുന്നുണ്ട്. ബോളിവുഡിന്റെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ നീരജ് ശ്രീധര്‍ ആണ് പ്രതിഫല തുകയില്‍ മുന്നില്‍. 22.5 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. 15.5 ലക്ഷം രൂപ പ്രതിഫലം വാങ്ങികൊണ്ട് കുഞ്ചല്‍ ഗംഗ്വാല എന്ന മ്യുസിക് ടീം തൊട്ടുപുറകിലുണ്ട്.
എന്തായാലും ഇത്തവണ പുതുവര്‍ഷം താരങ്ങളുടെ പ്രിയപ്പെട്ട ഒന്നായി മാറും എന്നത് തീര്‍ച്ച. പുതുവര്‍ഷം ബോളിവുഡ് സുന്ദരിമാര്‍ക്ക്.

English summary
It's that time of the year when event organisers are chasing Bollywood stars - especially the heroines - for New Year's Eve performances in India and abroad. Katrina Kaif has been the top draw for this New Year's Eve. Kat is being offered a cool Rs 3 crore package for a half-hour performance, reportedly at a Dubai gala. But she may choose not to work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam