twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കറില്‍ മുത്തമിടാന്‍ ഗള്ളി ബോയ്! ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ സിനിമ! സന്തോഷത്തോടെ സിനിമാലോകം

    |

    അമ്പരപ്പെടുത്തുന്ന മാറ്റങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതുവര്‍ഷം പിറന്നപ്പോള്‍ മുതല്‍ നിരവധി മികച്ച സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുമൊക്കെ ഇതുവരെയായി എത്തിയിരുന്നു. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സിനിമകളും എത്തിയിരുന്നു. ഇത്തവണത്തെ ഓസ്‌കര്‍ നോമിനേഷനില്‍ മലയാളത്തില്‍ നിന്നും മൂന്ന് സിനിമകള്‍ ഇടംപിടിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 28 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പോരാടുന്നത്.

    അപര്‍ണ്ണ സെന്നിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രതീം ഡി ഗുപ്ത, അശോക് വിശ്വനാഥന്‍, സുജയ് ദത്ത റായ്, പത്മനാഭദാസ് ഗുപ്ത, ദേവ്‌ജ്യോതി മിശ്ര തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍. അധികം വൈകാതെ തന്നെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാരപിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 28 ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നും മത്സരിക്കുന്നത്. അന്ധാദുന്‍, ആനന്ദി ഗോപാല്‍, ആര്‍ട്ടിക്കിള്‍ 15, ബാബ, ബദായ് ഹോ, ബദ്‌ല, ബുള്‍ബുള്‍ ക്യാന്‍ സിംഗ്, ചാല്‍ ജീവി ലെയ്, ഡിയര്‍ കോമ്രേഡ്, ഗള്ളി ബോയ്, സൂപ്പര്‍ ഡീലക്‌സ്, വടചെന്നൈ തുടങ്ങിയ സിനിമകളും ലിസ്റ്റിലുണ്ട്.

    Oscar

    മലയാളത്തില്‍ നിന്നും മൂന്ന് ചിത്രങ്ങളാണ് ഇത്തവണത്തെ നോമിനേഷനില്‍ ഇടംപിടിച്ചിട്ടുള്ളത്. ഉയരെ, ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ്റ്റു, ഓള് ഇവയ്ക്ക് പുരസ്‌കാരം ലഭിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് മലയാളികള്‍. പതിവില്‍ നിന്നും വ്യത്യസ്തമായ അവതരണവും താരങ്ങളുടെ അസാമാന്യ പ്രകടനങ്ങളുമാണ് ഈ സിനിമകളെ വ്യത്യസ്തമാക്കിയത്. ടൊവിനോ തോമസ്, ആസിഫ് അലി, ഷെയിന്‍ നിഗം തുടങ്ങിയവരുടെ സിനിമകളാണ് ഇത്.

    മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ! മോഹന്‍ലാല്‍ സൂര്യയെ കാത്തത് വെറുതെയല്ല! അടപടലം ട്രോളാണ്!മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ! മോഹന്‍ലാല്‍ സൂര്യയെ കാത്തത് വെറുതെയല്ല! അടപടലം ട്രോളാണ്!

    English summary
    And The Oskar Goes To, Olu and Uyare competing for India’s Oscar entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X