»   » മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Posted By:
Subscribe to Filmibeat Malayalam

ദില്ലി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 14നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 23നും തിരഞ്ഞെടുപ്പ് നടക്കും.

മൂന്ന് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം ഫെബ്രുവരി 28ന് നടക്കും. ത്രിപുരയില്‍ ജനുവരി 21ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മേഘാലയയിലും നാഗാലാന്‍ഡിലും വിജ്ഞാപനം ഈ മാസം 30നാകും.

തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ വി എസ് സമ്പത്ത് മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സംഘം മൂന്ന് സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തും.

മേഘാലയ ഭരിക്കുന്ന കോണ്‍ഗ്രസ് ത്രിപുരയിലും നാഗാലാന്‍ഡിലും പ്രതിപക്ഷത്താണ്. ത്രിപുരയില്‍ ഇടതുമുന്നണിയും നാഗാലാന്‍ഡില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമാണ് ഭരണത്തില്‍. ഇതോടൊപ്പം ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതികളും മുഖ്യ തിരരഞ്ഞെടുപ്പ് കമീഷണര്‍ വി.എസ് സമ്പത്ത് പ്രഖ്യാപിച്ചു.

മൂന്നു സംസ്ഥാനങ്ങളിലുമായി 60 സീറ്റുകള്‍ വീതമാണ് ഉള്ളത്. മേഘാലയയില്‍ മാര്‍ച്ച് 10 നും ത്രിപുരയില്‍ മാര്‍ച്ച് 16 നും നാഗാലാന്റില്‍ മാര്‍ച്ച് 26 നും നിലവിലുള്ളവരുടെ കാലാവധി അവസാനിച്ചിരുന്നു. സെപ്റ്റംബര്‍ 20 ന് പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് ത്രിപുരയില്‍ 1,114,100 സ്ത്രീകള്‍ 2,277,415 വോട്ടര്‍മാരാണ് ഉള്ളത്.

English summary
Chief Election Commissioner V.S. Sampath (C) announcing the Assembly poll dates for Tripura, Meghalaya, Nagaland, in New Delhi on Friday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam