»   » കാവ്യയ്ക്കും നിഷാലിനും വിവാഹമോചനം

കാവ്യയ്ക്കും നിഷാലിനും വിവാഹമോചനം

Posted By:
Subscribe to Filmibeat Malayalam
Kavya-Nishal
ആറുമാസം നീണ്ട നിയമനടപടികള്‍ക്ക് ശേഷം നടി കാവ്യ മാധവന് വിവാഹമോചനം. എറണാകുളം കുടുംബകോടതിയാണു നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹ മോചനം അനുവദിച്ചത്.

കഴിഞ്ഞ 25ന് കോടതി ഇരുവരെയും അവസാനവട്ട കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിഷാലും കാവ്യയും നേരത്തെ വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു.

ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്ടോബറിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ്തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിശാലിനും കുടുംബത്തിനുമെതിരെ കാവ്യ പൊലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ വിവാഹമോചനക്കേസിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാവ്യ പിന്നീട് ഈ കേസ് പിന്‍വലിച്ചു.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യം പരാജയപ്പെടുകയായിരുന്നു. ദാമ്പത്യ ജീവിതം തകര്‍ന്നതിന് ശേഷം സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയ കാവ്യ വന്‍വിജയങ്ങള്‍ നേടുകയും 2010ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

English summary
Actress Kavya Madhavna gets divorce from Nishal Chandra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam