»   » ദിലീപിന്റെ നായികയായി ബ്രിട്ടീഷ് സുന്ദരി

ദിലീപിന്റെ നായികയായി ബ്രിട്ടീഷ് സുന്ദരി

Posted By:
Subscribe to Filmibeat Malayalam
Amy Jackson
ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേയ്ക്ക് ഒരു വിദേശ സുന്ദരിയെ അന്വേഷിച്ച നടന്ന സംവിധായകന്‍ ലാല്‍ ജോസ് ഒടുക്കം ആളെകണ്ടെത്തി. ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണെയാണ് ലാല്‍ ജോസ് മലയാളത്തിലേയ്ക്ക് കൊണ്ടുവരുന്നത്.

നേരത്തേ അറബിക്കഥയെന്ന ചിത്രത്തില്‍ ചൈനക്കാരിയായ ചാങ് ഷുമിനെ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ചയാളാണ് ലാല്‍ ജോസ്. അതുകൊണ്ടു തന്നെ പുതിയ ചിത്രത്തിലേയ്ക്ക് ലാല്‍ ഒരു ബ്രിട്ടീഷ് കാരിയെ കണ്ടെത്തിയതില്‍ ഒട്ടും അതിശയിക്കാനില്ല.

സ്പാനിഷ് മസാല എന്ന ചിത്രത്തിലാണ് എമി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും സ്‌പെയിനില്‍ വച്ചായിരിക്കുമെന്നാണ് സൂചന. എമി ഇതാദ്യമായിട്ടല്ല ഇന്ത്യന്‍ ചലച്ചിത്രലോകത്ത് എത്തുന്നത്.

നേരത്തേ മദ്രാസിപ്പട്ടണം എന്ന തമിഴ് ചിത്രത്തില്‍ ആര്യയുടെ നായികയായി ഈ ചൂടന്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളചിത്രത്തിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത് ലാല്‍ ജോസ് ആണെന്ന് അറിഞ്ഞപ്പോള്‍ എമി ഒന്നും നോക്കാതെ സമ്മതം മൂളുകയായിരുന്നുവത്രേ.

ഈ ചിത്രം വലിയ ഹിറ്റായതോടെ എമിയ്ക്ക് തമിഴ്‌നാട്ടില്‍ ഒട്ടേറെ അവസരങ്ങള്‍ കിട്ടി. ഗൗതം മേനോന്‍ സൂര്യ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ എമിയാണ് നായിക. കൂടാതെ വിണ്ണൈത്താണ്ടി വരുവായാ എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ പ്രേംകഥയിലും എമി അഭിനയിക്കുന്നുണ്ട്.

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്‍ നടത്തിയെങ്കിലും ഒടുവില്‍, നായികയായി ബ്രിട്ടീഷ് മോഡല്‍ കൂടിയായ എമി ജാക്‌സണ്‍ മതി എന്ന് ലാല്‍ ജോസ് തീരുമാനിക്കുകയായിരുന്നു.

ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. നൗഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

English summary
Amy Jackson is set appear in the upcoming Malayalam film Spanish Masala directed by Lal Jose. Amy will be pairing with Dileep under the direction of Lal Jose in this new movie titled Spanish Masala. The movie will tell the love story of a Spanish girl and Malayalayee boy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam