»   »  ജയന്‍ അവതാര്‍ വീണ്ടും

ജയന്‍ അവതാര്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Jayan
കാലയവനിയ്ക്ക് പിന്നില്‍ മറഞ്ഞ മലയാള സിനിമയിലെ എക്കാലത്തെയും സാഹസികന്‍ ജയന്‍ വീണ്ടും അഭ്രപാളികളില്‍. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ജയന് വെള്ളിത്തിരയില്‍ പുനര്‍ജ്ജന്മം നല്‍കുന്നത്.

ഗ്രാഫിക്‌സിന്റെയും അനിമേഷന്റെയും മോര്‍ഫിങിന്റെയും അനന്ത സാധ്യതകളുപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന 'അവതാരം' എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ അതൊരു ചരിത്രമാവും. ജയന്റെ സമകാലികരും ഇപ്പോഴത്തെ നടീനടന്‍മാരും സിനിമയിലുണ്ടാവുമെന്ന് അവതാരത്തിന്റെ സംവിധായകനായ വിജീഷ് മണി പറയുന്നു.

സംവിധായകന്റെ കഥയ്ക്ക് ടിഎ ഷാഹിദാണ് തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത്. കോഴിക്കോട്, മൈസൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമ 2011ല്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പ്ലാന്‍. ജയന്‍ മുഴുനീള റോളില്‍ സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിമിക്രിക്കാരുടെ കണ്ണിലൂടെ മാത്രം ജയനെ കാണുന്ന ഇപ്പോഴത്തെ തലമുറയ്ക്ക് യഥാര്‍ത്ഥ ജയന്‍ എങ്ങനെയായിരുന്നുവെന്ന് പരിചയപ്പെടുത്താന്‍ അവതാരം സഹായകമാവുമെന്ന് ജയന്റെ ബന്ധുവായ കണ്ണന്‍ നായര്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam