»   » ജയരാജിനും കമലിനും വിലക്ക്

ജയരാജിനും കമലിനും വിലക്ക്

Posted By:
Subscribe to Filmibeat Malayalam
മലയാള സിനിമയില്‍ വിലക്കുകള്‍ തുടര്‍കഥയാവുന്നു. സംവിധായകരായ കമലിനും ജയരാജിനുമാണ് വിതരണക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എതിര്‍പ്പ് മറികടന്ന് സിനിമ റിലീസ് ചെയ്തതിനാണ് വിലക്ക്.

ഇനി ഇവരുടെ സിനിമകള്‍ വിതരണത്തിനെടുക്കേണ്ടന്നും തീരുമാനമായിട്ടുണ്ട്. എന്നാല്‍ വിലക്കിനെ നിസാരമായി തള്ളിക്കളയുന്നതായി സംവിധായകന്‍ കമല്‍ പറഞ്ഞു. അതേസമയം വിലക്കു സംബന്ധിച്ച് ഫെഫ്കയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് ജയരാജ് സ്വീകരിച്ചിരിക്കുന്നത്.

വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്രൂട്ടേഴ്‌സ് അസോസിയേഷനും എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് വഴിമരുന്നിട്ടത്. മലയാള സിനിമാബഹിഷ്‌കരണം പിന്‍വലിച്ച് നവംബര്‍ 25 മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് 19ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നവംബര്‍ 25ന് റിലീസ് ചെയ്യില്ലെന്നും നവംബര്‍ 27ന് പുതിയ ചിത്രം നല്‍കാമെന്നുമായിരുന്നു വിതരണക്കാരുടെ നിലപാട്. എന്നാല്‍ നവംബര്‍ 25ന് പുതിയ മലയാളചിത്രങ്ങള്‍ റിലീസ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് എല്ലാ സിനിമകളും ബഹിഷ്‌കരിക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞിരുന്നു.

അന്നേ ദിവസം പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററുകള്‍ പൂട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ'യെന്നുമുള്ള നിലപാടില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഉറച്ചുനിന്നു. ഇതിനിടെ നവംബര്‍ 25ന് വിലക്ക് മറികടന്ന് ജയരാജ് ചിത്രമായ നായിക, കമലിന്റെ സ്വപ്നസഞ്ചാരി എന്നിവ തീയേറ്ററുകളിലെത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.

English summary
Distributers Association imposed a ban on Director Kamal and Jayaraj.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam