»   » കാസനോവ വൈകുന്നു

കാസനോവ വൈകുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി കൊണ്ട്‌ റോഷന്‍ ആന്‍ഡ്രൂസ്‌ ഒരുക്കുന്ന കാസനോവയുടെ ഷൂട്ടിംഗ്‌ വൈകുന്നു. ഏപ്രില്‍ രണ്ടാം വാരത്തോടെ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന കാസനോവയുടെ ഷൂട്ടിംഗ്‌ ചുരുങ്ങിയത്‌ രണ്ടാഴ്‌ചയെങ്കിലും വൈകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വിയന്നയിലെ ചിത്രീകരണത്തോടെ കാസനോവയുടെ വര്‍ക്കുകള്‍ തുടങ്ങാനാണ്‌ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ചിത്രത്തിനൊപ്പം പ്രവര്‍ത്തിയ്‌ക്കുന്ന അമ്പതോളം പേരുടെ യാത്രാ രേഖകള്‍ ശരിയാകാന്‍ വൈകുന്നതാണ്‌ കാസനോവയുടെ ഷൂട്ടിംഗിന്‌ തടസ്സമായിരിക്കുന്നത്‌. വിസാ നടപടികള്‍ എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെയെങ്കിലും ഷൂട്ടിംഗ്‌ തുടങ്ങാന്‍ കഴിയുമെന്നാണ്‌ ഇപ്പോള്‍ ‌പ്രതീക്ഷിയ്‌ക്കുന്നത്‌.

കാസനോവയുടെ നിര്‍മാണത്തിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ പ്രവേശിയ്‌ക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ പത്ത്‌ കോടിയുടെ കൂറ്റന്‍ ബഡ്‌ജറ്റാണ്‌ ചിത്രത്തിന്‌ വേണ്ടി മാറ്റിവെച്ചിരിയ്‌ക്കുന്നത്‌.

കോളിവുഡ്‌ താരം ആര്യയും ലക്ഷ്‌മി റായിയും ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്‌. നോട്ട്‌ ബുക്ക്‌ ഫെയിം ബോബി-സഞ്‌ജയ്‌ ടീം തിരക്കഥയൊരുക്കുന്ന കാസനോവ 2009ലെ ലാലിന്റെ ഓണചിത്രമായി പുറത്തിറക്കാനാണ്‌ ആലോചിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X