»   » മമ്മൂട്ടിക്ക് മാത്രമല്ല, ലാലിനും കൊടുക്കണം ബിരുദം

മമ്മൂട്ടിക്ക് മാത്രമല്ല, ലാലിനും കൊടുക്കണം ബിരുദം

Posted By:
Subscribe to Filmibeat Malayalam

കേരള സര്‍വകലാശാല ഡി-ലിറ്റ്‌ നല്‍കി ആദരിയ്ക്കുന്നതില്‍ വിവേചനം കാട്ടുന്നുവെന്നാരോപിച്ച്‌ സെനറ്റില്‍ വാക്കൗട്ട്‌.

മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനും ഡി-ലിറ്റ്‌ ബിരുദം നല്കി ആദരിയ്ക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രതിനിധികളായ എസ്‌ഇ സഞ്‌ജയ്‌ഖാന്‍, വി എസ്‌. ഷിജി, വര്‍ഗ്ഗീസ്‌ പേരയില്‍, കെ കെ അനൂപ്‌ കുമാര്‍, ആര്‍കെ ശ്രീകാന്ത്‌ എന്നിവരാണ്‌ സെനറ്റ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

നേരത്തെ മമ്മൂട്ടിയ്‌ക്ക്‌ ഡി-ലിറ്റ്‌ ബിരുദം നല്‌കി ആദരിയ്‌ക്കാനുള്ള കേരള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.

ഇടത്‌ സഹയാത്രികനും കൈരളി ടിവി ചെയര്‍മാന്‍ പദവിയും വഹിയ്‌ക്കുന്നത്‌ കൊണ്ടാണ്‌ മമ്മൂട്ടിയെ ആദരിയ്‌ക്കാന്‍ ഇടതുപക്ഷത്തിന്‌ വ്യക്തമായി മുന്‍തൂക്കമുള്ള സര്‍വകലാശാല സെനറ്റ്‌ തീരുമാനിച്ചതെന്നാണ്‌ കെഎസ്‌യു ആരോപിച്ചിരുന്നത്.

മമ്മൂട്ടിയ്‌ക്ക്‌ പകരം ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ റസൂല്‍ പൂക്കുട്ടിയെയാണ്‌ സര്‍വകലാശാല ഡോക്ടറേറ്റ്‌ നല്‌കി ആദരിയ്‌ക്കേണ്ടതെന്ന്‌ കെഎസ്‌ യു പ്രതിനിധി സെനിറ്റ് യോഗത്തില്‍ പറഞ്ഞിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam