»   » പുതുമുഖങ്ങളുമായി ലാലിന്റെ ടൂര്‍ണമെന്റ്

പുതുമുഖങ്ങളുമായി ലാലിന്റെ ടൂര്‍ണമെന്റ്

Posted By:
Subscribe to Filmibeat Malayalam
Lal
ഹരിഹര്‍ നഗര്‍ സീരീസിലൂടെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ലാല്‍ വീണ്ടും സംവിധായകവേഷമണിയുന്നു.

പുതുമുഖങ്ങളെ വച്ച് ടൂര്‍ണമെന്റ് എന്നൊരു റോഡ്മൂവിയാണത്രേ ലാല്‍ ഇത്തവണ ഒരുക്കുന്നത്. നേരത്തേ ഇന്‍ ഹരിഹര്‍നഗറിന്റെ മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ലാലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടത്ര പ്രതികരണം ലഭിക്കാതെ പോയതിനാല്‍ തല്‍ക്കാലം ആ പ്രൊജക്ട് ലാല്‍ മാറ്റിവച്ചിരിക്കുകയാണെന്നാണ് സൂചന.

പുതിയ ചിത്രത്തില്‍ എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള സംഘത്തിന്റെ കഥയാണ് പറയുന്നത്. ഇവരുടെ യാത്രക്കിടയിലുണ്ടാകുന്ന ചില അപ്രതീക്ഷിതസംഭവങ്ങളാണ് പ്രധാന പതിപാദ്യം.

ഇക്കൊല്ലത്തെ ക്രിസ്മസിനായിരിക്കും സിനിമ തീയേറ്ററിലെത്തുകയെന്നാണ് സൂചന. സെപ്റ്റംബര്‍ അവസാനവാരം ഇതിന്റെ ചിത്രീകരണം തുടങ്ങും.

പിഎന്‍വി ആന്‍ഡ് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.എന്‍.വി മേനോനാണ് ടൂര്‍ണമെന്റ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ലാല്‍ തന്നെയാണ്.

ഗോസ്റ്റ്ഹൗസിന് ക്യാമറ ചലിപ്പിച്ച വേണുവാണ് ടൂര്‍ണമെന്റിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപക്‌ദേവ് ആണ് സംഗീതം.

എറണാകുളം, പൊള്ളാച്ചി, ഗുണ്ടല്‍പേട്ട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന് വിദേശത്തും ഷെഡ്യൂളുകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X