»   » മമ്മൂട്ടിക്ക്‌ മോശം തുടക്കം

മമ്മൂട്ടിക്ക്‌ മോശം തുടക്കം

Subscribe to Filmibeat Malayalam
Mammootty
പുതുവര്‍ഷം ഒരു വിജയത്തിന്റെ അകമ്പടിയോടെ ആരംഭിയ്‌ക്കുകയെന്ന പതിവ്‌ മമ്മൂട്ടി തെറ്റിച്ചിരിയ്‌ക്കുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി വര്‍ഷാരംഭത്തിലെത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ സാമാന്യ വിജയം സ്വന്തമാക്കുന്നതില്‍ വിജയം കണ്ടിരുന്നു. 2004ല്‍ പുറത്തിറങ്ങിയ നേരറിയാന്‍ സിബിഐ മുതല്‍ കഴിഞ്ഞ പുതുവര്‍ഷത്തിലെത്തിയ രൗദ്രം വരെയുള്ള ചിത്രങ്ങള്‍ ഇതിന്‌ ചില ഉദാഹരണങ്ങള്‍ മാത്രം.

2009ല്‍ മമ്മൂട്ടി ഈ പതിവ് തെറ്റിച്ചിരിയ്ക്കുന്നു. വമ്പന്‍ പ്രതീക്ഷകളുമായി തിയറ്ററുകളിലെത്തിയ ലൗ ഇന്‍ സിംഗപ്പോര്‍ നിരാശജനകമായ പ്രകടനമാണ്‌ തിയറ്ററുകളില്‍ കാഴ്‌ചവെയ്‌ക്കുന്നത്‌.

കോമഡി ചിത്രങ്ങളുടെ തമ്പുരാക്കന്മാരായ റാഫി-മെക്കാര്‍ട്ടിന്‍മാരോടൊപ്പം മമ്മൂട്ടിയെത്തിയപ്പോള്‍ താരത്തിന്റെ ആരാധകരും പ്രേക്ഷകരും സ്വപ്‌നം കണ്ടത്‌ ഒരു മായാവിയോ അണ്ണന്‍ തമ്പിയോ ഒക്കെ ആയിരുന്നു. എന്നാല്‍ മോശം തിരക്കഥയും ഏശാത്ത കോമഡികളും പ്രേക്ഷക പ്രതീക്ഷകളെ തെറ്റിച്ചു.

മമ്മൂട്ടിയെ കേന്ദ്രമാക്കി കൊണ്ടുള്ള കളര്‍ഫുള്‍ പോസ്‌റ്ററുകളും റാഫി മെക്കാര്‍ട്ടിന്‍മാരുടെ മിനിമം ഗ്യാരണ്ടിയുടെ പിന്തുണയോടെ തകര്‍പ്പന്‍ തുടക്കമാണ്‌ ലൗ ഇന്‍ സിംഗപ്പോറിന്‌ ലഭിച്ചത്‌. പ്രദര്‍ശനത്തിനെത്തി ആദ്യ നാല്‌ ദിനങ്ങള്‍ വമ്പന്‍ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം പിന്നീട്‌ താഴോട്ടു പോകുകയായിരുന്നു.

ചെറിയ തിയറ്ററുകളില്‍ പോലും അമ്പത്‌ ശതമാനം കളക്ഷനോടെ പ്രദര്‍ശനം തുടരുന്ന ലൗ ഇന്‍ സിംഗപ്പോര്‍ ഒരു സാദാ ഹിറ്റിലേക്ക്‌ ഒതുങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്‌ ലഭിച്ച വമ്പന്‍ തുടക്കം മമ്മൂട്ടിയെന്ന താരത്തിന്റെ ക്രൗഡ്‌ പുള്ളര്‍ എന്ന വിശേഷണം കൈമോശം വന്നിട്ടില്ലെന്ന്ന് തന്നെയാണ്‌ വെളിപ്പെടുത്തുന്നത്‌. അതേ സമയം ദുര്‍ബലമായ തിരക്കഥയും പഴകിതേഞ്ഞ ഹാസ്യ രംഗങ്ങളും ലൗ ഇന്‍ സിംഗപ്പോറിന്‌ തിരിച്ചടിയായി മാറുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam