»   » ലോഹിയുടെ കുടുംബത്തിനൊപ്പം സുഹൃത്തുക്കള്‍

ലോഹിയുടെ കുടുംബത്തിനൊപ്പം സുഹൃത്തുക്കള്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
അന്തരിച്ച സംവിധായകനും തിരക്കഥാക്കൃത്തുമായ ലോഹിതദാസിന്റെ രണ്ട്‌ ആണ്‍ മക്കളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചു. അദ്ദേഹം ജീവിച്ചിരുന്നതെങ്കില്‍ കുട്ടികളെ എങ്ങനെ പഠിപ്പിയ്‌ക്കുമായിരുന്നോ അതേ സൗകര്യങ്ങളോടെ പഠിപ്പിയ്‌ക്കുമെന്ന്‌ മമ്മൂട്ടി പറഞ്ഞു. കോയമ്പത്തൂര്‍ സിഎംഎസ്‌ കോളെജിലെ ബിബിഎ വിദ്യാര്‍ത്ഥി ഹരികൃഷ്‌ണന്‍, ഇടപ്പിള്ളി ഐജിഎം സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി വിജയ്‌ ശങ്കര്‍ എന്നിവരാണ്‌ ലോഹിതദാസിന്റെ മക്കള്‍.

കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലായിരുന്നു ലോഹിയുടെ ആകസ്‌മിക അന്ത്യം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം ലോഹി അടുത്ത സുഹൃത്തുക്കളോട്‌ പോലും പറഞ്ഞിരുന്നില്ല. സംസ്‌ക്കാരത്തിനായി ലക്കിടിയിലെത്തിയപ്പോഴാണ്‌ ഇക്കാര്യം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്‌. മലയാളത്തില്‍ വന്‍ വിജയമായ കസ്‌തൂരിമാന്‍ തമിഴില്‍ നിര്‍മ്മിച്ചപ്പോഴുണ്ടായ ബാധ്യതകള്‍ തിരിച്ചടയ്‌ക്കേണ്ട സമയമായിരുന്നു ഇത്‌.

ബാധ്യതകള സംബന്ധിച്ച്‌ സിനിമ സംഘടകള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌. ഫെഫ്‌കയിലേയും റൈറ്റേഴ്‌സ്‌ യൂണിയനിലേയും അംഗങ്ങള്‍ ഇത്‌ സംബന്ധിച്ച്‌ തിങ്കളാഴ്‌ച തന്നെ അനൗപചാരിക സംഭാഷണങ്ങള്‍ നടത്തിയിരുന്നു. വിദ്യാഭ്യാസ ചുമതലകള്‍ താന്‍ വഹിയ്‌ക്കാമെന്ന്‌ മമ്മൂട്ടി ഫെഫ്‌ക്കയെ അറിയിച്ചേക്കും. കുട്ടികള്‍ക്ക്‌ ജോലി ലഭിയ്‌ക്കുന്നത്‌ വരെ കുടുംബം സുരക്ഷിതമായിരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam