»   » ഗദ്ദാമ ഗള്‍ഫില്‍; തീരുമാനം ഉടന്‍

ഗദ്ദാമ ഗള്‍ഫില്‍; തീരുമാനം ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Gaddama
ഗദ്ദാമ സിനിമയുടെ സിഡികള്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി കാര്യ മന്ത്രാലയത്തിന് നല്‍കിയ നിവേദനം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

അബൂദബി മലയാളി സമാജം മുന്‍ ആര്‍ട്‌സ് സെക്രട്ടറി അബൂട്ടി കൈതമുക്ക് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിനിമയില്‍ അറബികളെ മോശമായി ചിത്രീകരിയ്ക്കുന്നുവെന്നും ഇത് പ്രദര്‍ശിപ്പിക്കുന്നത് പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം.

നിവേദനത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനാണ് പ്രവാസികാര്യ മന്ത്രാലയത്തോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രവാസി വീട്ടുവേലക്കാരിയുടെ കഥ പറയുന്ന കമല്‍ സംവിധാനം ചെയ്ത മലയാള സിനിമ 'ഗദ്ദാമ' ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ സിനിമ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചു. സൗദി സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചതിനാലാണ് പ്രദര്‍ശനം തടഞ്ഞത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam