»   » വ്യാജ ഹിറ്റുകള്‍ക്കെതിരെ ഗണേഷിന്റെ നിയമം

വ്യാജ ഹിറ്റുകള്‍ക്കെതിരെ ഗണേഷിന്റെ നിയമം

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar
ടിക്കറ്റ് വില്‍പ്പന കമ്പ്യൂട്ടര്‍വത്കരിയ്ക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലാവുന്നതോടെ സിനിമാരംഗത്തു നിലനില്‍ക്കുന്ന പല തട്ടിപ്പുകള്‍ക്കും അവസാനമായേക്കുമെന്ന് റിപ്പോര്‍ട്ട്.

ടിക്കറ്റ് വില്‍പ്പന കമ്പ്യൂട്ടര്‍വത്കരിച്ചാല്‍ ഓരോ സിനിമയും എത്ര പേര്‍ കണ്ടുവെന്ന കൃത്യമായ കണക്കു ലഭിയ്ക്കും. ഒരു സിനിമ വിജയിച്ചോ എന്നറിയാന്‍ ഈ കണക്കുമാത്രം പരിശോധിച്ചാല്‍ മതിയാവും.

ബോക്‌സ്ഓഫീസില്‍ വിജയം നേടാത്ത ചിത്രങ്ങള്‍ക്കു പോലും സൂപ്പര്‍ഹിറ്റ് എന്ന വിശേഷണം നല്‍കുന്ന പ്രവണതയ്ക്കും ഇതിലൂടെ അവസാനമാവും. ഏപ്രില്‍ ഒന്നുമുതലാവും ഈ സംവിധാനം നിലവില്‍ വരുക.

തീയേറ്റര്‍ ഉടമകള്‍ നിര്‍മ്മാതാക്കളെ തെറ്റായ കണക്കു നല്‍കി കബളിപ്പിയ്ക്കുന്നുവെന്ന ആരോപണത്തിനും ഇതോടെ വിരാമമാവും. ഒരു നിശ്ചിത തുക നല്‍കിയാല്‍ കേരളത്തിലെ എല്ലാ റിലീസിങ് സെന്ററുകളില്‍ നിന്നുമുള്ള കളക്ഷന്റെ വിശദമായ റിപ്പോര്‍ട്ട് നിര്‍മ്മാതാവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി ലഭിക്കും.

നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും തീയേറ്ററുകളില്‍ ഒരു ദിവസം വിറ്റ ടിക്കറ്റുകളുടെ കണക്ക് ലഭ്യമാവും. ഇതോടെ തീയേറ്ററുകളില്‍ നിന്ന് ടിക്കറ്റ് നഗരസഭകളില്‍ കൊണ്ടു വന്ന് സീല്‍ ചെയ്ത് നികുതി അടയ്ക്കുന്ന രീതി അവസാനിയ്ക്കും. വില്‍ക്കുന്ന ടിക്കറ്റിന്റെ മുഴുവന്‍ നികുതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിയ്ക്കുകയും ചെയ്യും.

English summary
Minister for Cinema K B Ganesh Kumar said here on Wednesday that the State Government would enforce the usage of ticket machines in all theatres by March 1. He was speaking after receiving the report prepared by the State Government-appointed Theatre Classification Committees.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam