»   » ഗോസ്റ്റ്ഹൗസിന് തകര്‍പ്പന്‍ തുടക്കം

ഗോസ്റ്റ്ഹൗസിന് തകര്‍പ്പന്‍ തുടക്കം

Posted By:
Subscribe to Filmibeat Malayalam
In Ghost House Inn
ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന് തകര്‍പ്പന്‍ തുടക്കം. 75 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്നത്.

ചിത്രത്തെക്കുറിച്ച സമ്മിശ്ര അഭിപായമാണ് പ്രേക്ഷകര്‍ക്കിടയിലുള്ളതെങ്കിലും ചിത്രം ഒരു വന്‍വിജയമായി മാറുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

വന്‍ നഗരങ്ങളിലെല്ലാം ഗോസ്റ്റ് ഹൗസ് കാണാന്‍ പ്രേക്ഷകര്‍ ഇരച്ചുകയറുകയാണ്. ലാലിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളും സിനിമയ്ക്ക് തുണയാകുന്നുണ്ട്. വേനലവധിയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും കുതിച്ചുയരുമെന്നാണ് പ്രതീക്ഷ.

ബോക്‌സ് ഓഫീസ് പ്രകടനം ഇതേ നിലയില്‍ തുടര്‍ന്നാല്‍ 2010ലെ ആദ്യ മെഗാഹിറ്റെന്ന പദവി ഗോസ്റ്റ് ഹൗസ് ഇന്നിന് വൈകാതെ സ്വന്തമാകും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam