»   » ഗദ്ദാമയ്ക്ക് ഗള്‍ഫില്‍ വിലക്ക്

ഗദ്ദാമയ്ക്ക് ഗള്‍ഫില്‍ വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Gaddama
കാവ്യ മാധവനെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ ഒരുക്കിയ ഗദ്ദാമയ്ക്ക് ഗള്‍ഫില്‍ വിലക്ക്. ഗള്‍ഫിലെ വീട്ടുവേലക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിലെ ചിലരംഗങ്ങള്‍ അറബ് ജീവിതത്തെ ഇകഴ്ത്തിക്കാട്ടുന്നുവെന്ന കാരണത്തിലാണ് വിലക്ക്.

അബുദാബിയിലെ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് ആദ്യം വിലക്ക് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒമാന്‍, ബഹ്‌റിന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും വിലക്കി. ചിത്രം കേരളത്തില്‍ റിലീസ് ചെയ്തതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് നിയമപരമായ വിദേശപ്രദര്‍ശന അനുമതിയ്ക്കായി നിര്‍മാതാക്കള്‍ യുഎഇ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്.

ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറബ് സാമൂഹിക ജീവിതത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചതെന്ന് കണ്ടെത്തിയത്. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്നുവെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രദര്‍ശന വിലക്കിലൂടെ ഗദ്ദാമയുടെ നിര്‍മതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ നഷ്ടം വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam